ലാപ്‌ടോപ് മൊബൈലാകുന്നു !

നെറ്റ്
PROPRO
ലാപ്‌ടോപ് കമ്പനികള്‍ പരസ്‌പരമത്സരത്തിന്‍റെ ഭാഗമായി മൊബൈല്‍ രംഗത്തേക്കും കൈവയ്‌ക്കുന്നു. പുതിയ പുതിയ സേവനങ്ങള്‍ എങ്ങനെ ലാപ്‌ടോപ്പിലൂടെ നല്‌കാം എന്ന ചിന്തയാണ്‌ പുതിയ വഴി തുറന്നിരിക്കുന്നത്‌.

ആധുനിക മനുഷ്യന്‍റെ സന്തത സഹചാരിയാണ്‌ മൊബൈലും ലാപ്‌ടോപ്പും. ത്രി ജി മൊബൈല്‍ സേവനം ലാപ്‌ടോപ്പിലൂടെ നല്‌കാന്‍ തയ്യാറെടുക്കുകയാണ്‌ മിക്ക ലാപ്‌ടോപ്പ്‌ നിര്‍മ്മാതാക്കളും. ഇന്ത്യയില്‍ മൂന്നാം തലമുറ മൈബൈല്‍ (ത്രിജി) എത്തിയാലുടന്‍ അവ ലാപ്‌ടോപ്പിലേക്ക്‌ ഉള്‍കൊള്ളിക്കാനുള്ള ഒരുക്കത്തിലാണ്‌ പ്രമുഖ കമ്പ്യൂട്ടര്‍ ഉത്‌പാദകരായ ഹെവ്‌ലിറ്റ്‌ പക്കാര്‍ഡ്‌(എച്ച്‌ പി).

ലോകത്തിലെ പ്രമുഖ മൈബൈല്‍ സേവനദാതക്കളുമായെല്ലാം എച്ച്‌ പി ഇക്കാര്യത്തില്‍ ധാരണ ഉണ്ടാക്കി കഴിഞ്ഞു. മൈബൈല്‍ ഉത്‌പാദകര്‍ കൂടുതല്‍ വിവരാധിഷ്‌ഠിത സേവനങ്ങള്‍ മൈബൈലില്‍ നല്‌കാന്‍ ശ്രമിക്കുമ്പോള്‍ ലാപ്‌ടോപ്‌ നിര്‍മ്മാതാക്കള്‍ മൈബൈല്‍ സേവനങ്ങളിലേക്ക്‌ കൈവയ്‌ക്കുകയാണ്‌.

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (16:33 IST)
ത്രി ജി സേവനം ലഭ്യമാകുന്ന രാജ്യങ്ങളിലെല്ലാം ഈ നീക്കം വിജയം വരിച്ചിട്ടുണ്ടെന്ന്‌ എച്ച്‌ പി വിലയിരുത്തുന്നു. ഇന്ത്യയില്‍ ത്രിജി സേവനം ലഭ്യമായി കഴിഞ്ഞാല്‍ എച്ച്‌ പി മൊബൈല്‍ സേവനങ്ങളുമായി എ്‌ത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :