ഫേസ്ബുക്ക് പോസ്റ്റ്: മജിസ്ട്രേട്ടിനെ സ്ഥലം‌മാറ്റി, എസ് പിയ്ക്ക് സസ്പെന്‍ഷന്‍

മുംബൈ| WEBDUNIA|
PTI
PTI
അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയെ ബന്ധപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മജിസ്ട്രേട്ടിനെ സ്ഥലം‌മാറ്റി. പല്‍ഗര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രാമചന്ദ്ര ബഗാഡെയെയാണ് ബോംബെ ഹൈക്കോടതി സ്ഥലംമാറ്റിയത്. അറസ്റ്റിലായ രണ്ട് പെണ്‍കുട്ടികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത് ഇദ്ദേഹമാണ്. എന്നാല്‍ സ്ഥലം‌മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

മാത്രമല്ല പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത താനെ റൂറല്‍ എസ് പി രവീന്ദ്ര സെന്‍ഗാവോണ്‍കറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.

ഷഹീന്‍ ധാദ, മലയാളിയായ റിനു ശ്രീനിവാസന്‍ എന്നീ പെണ്‍കുട്ടികളെ നവംബര്‍ 19-നാണ് അറസ്റ്റു ചെയ്തത്. താക്കറെയെ പോലുള്ളവര്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്നും അതിന്റെ പേരില്‍ ബന്ദ് ആചരിക്കേണ്ടത് എന്തിനാണെന്നുമായിരുന്നു ഷഹീന്‍ ധാദയുടെ പോസ്റ്റ്. റിനു ശ്രീനിവാസന്‍ ഇത് ലൈക്ക് ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :