പ്രതിസന്ധി; സഹായിക്കാന്‍ മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്| WEBDUNIA|
ലോകത്തെ പ്രതിസന്ധികളെല്ലാം തരണം ചെയ്യാന്‍ കഴിയുമെന്നാണ് സോഫ്റ്റവയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് പറയുന്നത്. പ്രതിസന്ധികളെ മുന്‍‌കൂട്ടി നേരിടാനായി മൈക്രോസോഫ്റ്റ് സോഫ്റ്റവയറും പുറത്തിറക്കി കഴിഞ്ഞു. താനേപ്രവര്‍ത്തിക്കുന്ന ജാഗ്രതാനിര്‍ദ്ദേശ സന്ദേശങ്ങള്‍ സമയോചിതമായി ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്നതാണ് ഈ സോഫ്റ്റവയര്‍.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിന്‍റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി നിര്‍മ്മിച്ച സോഫ്റ്റ്വയറിന്‍റെ പേരാണ് വൈന്‍. ഇതിന്‍റെ ബീറ്റാവേര്‍സനാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. പ്രത്യേക ഗ്രൂപ്പുകള്‍, പ്രദേശങ്ങള്‍ തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ ഈ സേവനം വഴി സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് അധികൃതര്‍ അവകാശപ്പെടുന്നത്.

അടിയന്തര സാഹചര്യങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ സംബന്ധിച്ചുള്ള ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കാനാകുന്നതിലൂടെ സമൂഹത്തിന് പുതിയ സേവനം ഏറെ ഉപകാരപ്രദമാകുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ ഇ-മെയിലായും ടെക്സ്റ്റ് മെസേജായും ലഭിക്കും. പുതിയ സേവനം വഴി കൊടുങ്കാറ്റ്, പേമാരി, സുനാമി മുന്നറിയിപ്പുകള്‍ നല്‍കുന്നതിലൂടെ വന്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാകുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :