പുസ്തകം വായിക്കാനായി പുതിയ കിന്‍ഡില്‍

PRO
ലോകത്തെ പ്രമുഖ ഓണ്‍ലൈന്‍ മൊത്ത കച്ചവടക്കാരായ ആമസോണ്‍ ഡിജിറ്റല്‍ പുസ്തക വായനക്കായി നൂതന സംവിധാന ഉപകരണം പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ കിന്‍ഡില്‍ എന്ന ഉപകരണത്തിന്‍റെ പുതിയ പതിപ്പാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. വായനയ്ക്ക് കൂടുതല്‍ വ്യക്തതയും കൂടുതല്‍ ശേഖരണ ശേഷിയുമുള്ള പുതിയ ഉല്‍പ്പന്നം തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്.

359 അമേരിക്കന്‍ ഡോളര്‍ വിലയുള്ള പുതിയ കിന്‍ഡില്‍ ആമസോണ്‍ സൈറ്റ് വഴി വാങ്ങാനാകും. നിലവില്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മാത്രമെ പുതിയ വായനാ ഉപകരണം ലഭിക്കൂ. എന്നാല്‍, ഫെബ്രുവരി 24 മുതല്‍ എല്ലാവര്‍ക്കും പുതിയ കിന്‍ഡില്‍ ലഭിക്കുന്നതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

വളരെ ചെറുതും വേഗത കൂടിയതും ഏറെ സമയം ബാറ്ററി ചാര്‍ജ് നില്‍ക്കുന്നതുമായ പുതിയ കൈന്‍ഡിലില്‍ നൂറ് കണക്കിന് പുതിയ പുസ്തകങ്ങള്‍ ലഭ്യമായിരിക്കുമെന്ന് ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ജെഫ് ബിസോസ് അറിയിച്ചു.

ഒന്നിലധികം പുസ്തകങ്ങള്‍ കൊണ്ടു നടക്കുന്ന അസൌകര്യം ഒഴിവാക്കാനായാണ് ആമസോണ്‍ ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. ബുക്കുകളും ബ്ലോഗുകളും മാസികകളും പത്രങ്ങളും ഉള്‍പ്പടെ എഴുതപ്പെട്ട എല്ലാത്തരം വിവരങ്ങളും ശേഖരിക്കാനാകുമെന്നതാണ് കിന്‍ഡില്‍ എന്ന ഉപകരണത്തിന്‍റെ പ്രത്യേകത.

ന്യൂയോര്‍ക്ക്| WEBDUNIA|
എല്ലാത്തരത്തിലുള്ള സോഫ്റ്റ് വേറുകളും നേരത്തേ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഒരു കാര്യത്തിനും പുതിയ സോഫ്റ്റ്വേറുകള്‍ ചേര്‍ക്കാതെ തന്നെ ഇതു ഉപയോഗിക്കാനാകും. ആമസോണിന്‍റെ ശേഖരത്തില്‍ പെടുന്ന ബെസ്റ്റ് സെല്ലറായ 90,000 ബുക്കുകളുടെ പട്ടിക ഉപഭോക്താവിനു സെര്‍ച്ച് ചെയ്യാനും, ബ്രൌസ് ചെയ്യാനും, ഡൌണ്‍ ലോഡ് ചെയ്യാനുമെല്ലാം കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :