പുതിയ ഹെഡ്ഫോണുമായി സോണി

ലണ്ടന്‍| WEBDUNIA|
അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്ന പുതിയ ഹെഡ്ഫോണുമായി സോണി. എംഡിആര്‍-എന്‍സി-7 എന്ന പുതിയ ഹെഡ്ഫോണ്‍ വഴി ആവശ്യമില്ലാത്ത ശബ്ദങ്ങളില്‍ 90 ശതമാനവും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് സോണി അവകാശപ്പെടുന്നത്.

പുറത്ത് നിന്നുള്ള ശബ്ദങ്ങളെ തടയാനാകുമെന്നതിനാല്‍ സോണിയുടെ പുതിയ ഉല്‍പ്പന്നം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുക യാത്രക്കാര്‍ക്കാണ്. സ്‌വൈവല്‍ ആകൃതിയുള്ള ഹെഡ്ഫോണിന് ബാറ്ററിയടക്കം 134 ഗ്രാം തൂക്കമെ ഉള്ളൂ. അമ്പത് മണിക്കൂറാണ് പുതിയ സിസ്റ്റത്തിന്‍റെ ബാറ്ററി ലൈഫ്.

ശബ്ദ മിശ്രണങ്ങളോടെ പാട്ടുകേള്‍ക്കാനും പുതിയ സെറ്റില്‍ സംവിധാനമുണ്ട്. ഇതിനായി പ്രത്യേക ബട്ടണ്‍ തന്നെയുണ്ട്. പുതിയ സാങ്കേതിക വിദ്യകളോടു കൂടിയ ഹെഡ്ഫോണിന് 4,490 രൂപയാണ് വിപണി വില. സോനിയുടെ എല്ലാ ഷോപ്പുകളിലും സോണിയുടെ ഡീലര്‍മാരുടെ സ്റ്റോറുകളിലും പുതിയ ഉല്‍പ്പന്നം ലഭിക്കുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :