ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ മറ്റൊരു കമ്പനിയെ കൂടി ഏറ്റെക്കാന്‍ തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ഡോട്ട് കോമിനെയാണ് ഗൂഗിള്‍ ഏറ്റെടുക്കാന്‍ പോകുന്നത്.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. എസ് എം എസ് സേവനങ്ങള്‍ നല്‍കുന്ന ട്വിറ്റര്‍ നെറ്റ്ലോകത്തെ ജനപ്രിയ സൈറ്റ് കൂടിയാണ്.
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, പരസ്യം എന്നീ മേഖലകളിലെ നേട്ടം മുന്നില്‍ കണ്ടാണ് ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ജോലി ആവശ്യമുണ്ട്, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തുടങ്ങിയവയുടെ പരസ്യങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്റര്‍ ഏറെ മുന്നേറ്റം നടത്തിയിട്ടുണ്ട്.
ട്വിറ്റര്‍ എറ്റെടുക്കുകയാണെങ്കില്‍ പരസ്യവിഭാഗം ഒന്നും കൂടി വിപുലപ്പെടുത്താനാകുമെന്നാണ് ഗൂഗിള്‍ അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ടിനോട് ഗൂഗിളും ട്വിറ്ററും ഔദ്യോകിമായി പ്രതികരിച്ചിട്ടില്ല.