എംപിത്രി പ്ലേയറുമായി ഒരു റെഫ്രിജറേറ്റര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 19 മെയ് 2011 (19:43 IST)
ഇനി റെഫ്രിജറേറ്ററില്‍ സംഗീതവും ആസ്വദിക്കാം‍. രാജ്യത്തെ ആദ്യത്തെ മ്യൂസിക് റെഫ്രിജറേറ്ററുമായി രംഗത്തെത്തിയത് ഗോദ്‌റെജ് അപ്ലയന്‍സസ് ആണ്. എഫ് എം റേഡിയോയും എം പി ത്രി പ്ലേയറും അടക്കമുള്ള സൗകര്യം ഉള്‍പ്പെടുത്തി ‘എഡ്ജ് SX മ്യൂസിപ്ലേ’ എന്ന റെഫ്രിജറേറ്ററാണ് ഗോദ്‌റെജ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ധനക്ഷമതയുടെ ഫൈവ് സ്റ്റാര്‍ ചിഹ്നവുമായിട്ടാണ് പുതിയ റഫ്രിജറേറ്റര്‍ പുറത്തിറക്കിയത്. 183, 221 ലിറ്റര്‍ ശ്രേണികളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. 12,690-15,660 രൂപയാണ് വില.

യു എസ് ബി പോര്‍ട്ടോടുകൂടിയ മൊബൈല്‍ ചാര്‍ജ്ജറും ഈ മ്യൂസിക് റഫ്രിജറേറ്ററിന്റെ സവിശേഷതയാണ്. കൂടുതല്‍ സമയത്തേക്ക് തണുപ്പ് നിലനിര്‍ത്തുന്ന സില്‍വര്‍ അയണ്‍ ഫ്രെഷ്‌നെസ് ടെക്‌നോളജിയാണ് റഫ്രിജറേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :