12ജിബി റാം, സ്നാപ്ഡ്രാഗൺ 855ന്റെ കരുത്ത് ഷവോമിയുടെ ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ബ്ലാക്ക് ഷാർക്ക് 2 ഉടൻ ഇന്ത്യൻ വിപണിയിലേക്ക് !

Last Modified ചൊവ്വ, 7 മെയ് 2019 (18:21 IST)
ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഷവോമിയുടെ കരുത്തൻ ഗെയിംമിംഗ് സ്മാർട്ട്‌ഫോൺ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യൻ വിപാണിയിലെത്തും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്ലാക് ഷാർക്ക് 2ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാനൻഡേർഡ്സ് അംഗീകാരം നൽകിയതോടെയാണ്. ഈ അഭ്യൂഹം ശക്തമായത്. ഷവോമി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ഗെയിമിംഗ് സ്മാർട്ട്ഫോൺ ബ്ലാക്ക് ഷർക്ക് 2 തന്നെയായിരിക്കും എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.

ബ്ലാക്ക് ഷാർക്ക് 2നെ ഷവോമി ചൈനീസ് വിപണിയിൽ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ക്വാല്കോമിന്റെ സ്നാപ്ഡ്രാഗൺ 855ന്റെ കരുത്തോടുകൂടിയാണ് ബ്ലാക്ക് ഷർക്ക് 2 എത്തിയിരിക്കുന്നത്. മിക;ച്ച ഗെയിമിംഗ് അനുഭവത്തിനായി 12 ജി ബി റാമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 128/256 ജി ബി സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. എന്നാൽ 5G കണക്ടിവിറ്റി ബ്ലാക്ക് ഷാർക്ക് 2വിൽ ഉണ്ടാവില്ല.

ഗെയിമുകളിലെ ഗ്രാഫിക്സ് കൂടുതൽ അനുഭവവേദ്യമാകുന്ന തരത്തിലുള്ള 6.39 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയാണ് ബ്ലാക്ക് ഷാർക്ക് 2വിൽ ഒരുക്കിയിരിക്കുന്നത്. ഡിസ്പ്ലേയിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ ഒരുക്കിയിരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 48 മെഗപിക്സലിന്റെ പ്രൈമറി സെൻസറും, 12 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവാൽ റിയർ ക്യമറകളാണ് ഫോണിൽ ഉള്ളത്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ.

27w ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബറ്ററിയാണ് ബ്ലാക് ഷാർക്ക് 2വിൽ ഉള്ളത്. രണ്ട് നിറങ്ങളിലാണ് ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിൽ അവതരിപ്പിച്ചിരിക്കുന്ന ആതേ രിതിയിൽതാന്നെയായിരിക്കും ഇന്ത്യയിലും ബ്ലാക്ക് ഷാർക്ക് എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 4,200 യുവാനാണ് ചൈനയിൽ ബ്ലാക് ഷാർക് 2വിന്റെ വില, ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 43,000 രൂപ വരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :