കാത്തിരിപ്പിനു വിരാമം, വാട്സ് ആപ്പ് കോളിംഗ് ഇനി വിന്‍ഡോസ് ഫോണിലും

VISHNU N L| Last Modified ബുധന്‍, 24 ജൂണ്‍ 2015 (13:19 IST)
ആന്ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് മുന്നിഉല്‍ വാട്സ്‌ആപ്പ് കോളിംഗ് സൌകര്യം ഇല്ലാതെ വലഞ്ഞവരാണ് വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍. എന്നാല്‍ ഇനി വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും സന്തോഷിക്കാം. ബീറ്റാ വേര്ഷനില് വോയിസ് കോളിംഗ് സംവിധാനം ലഭിച്ചുതുടങ്ങിയിരിക്കുന്നു.

വോയിസ് കോളിംഗ് സംവിധാനം പരീക്ഷിക്കാനാഗ്രഹിക്കുന്നവര് 2.12.40 വേര്ഷന് ബീറ്റാ ആപ്പ് സൈറ്റില്നിന്ന് ഡൗണ്ലോഡ് ചെയ്താല് മതിയെന്ന് ഇന്റര്നാഷണല് ബിസിനസ് ടൈംസ് പറയുന്നു. എന്നാല്‍ ഇത് എന്ന് വിന്‍ഡോസ് സ്റ്റോറില്‍ എത്തുമെന്ന് വിവരങ്ങളില്ല. ഉടനെതന്നെ വിന്ഡോസ് സ്റ്റോറില് വോയിസ് കോളിംഗ് ഉള്ള വേര്ഷന് എത്തുമെന്നാണ് വിവരങ്ങള്‍.

വിന്ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില് വാട്സ് ആപ്പ് സൗജന്യ വോയിസ് കോളിംഗ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണെന്ന് വാട്സ് ആപ്പ് സപ്പോര്ട്ട് ടീം അടുത്തെയിടെ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :