രാത്രിയാകുമ്പോൾ നെറ്റ് സ്പീഡ് കുറയുന്നോ? പരിഹാരമുണ്ട്

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (15:43 IST)

നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം കൂടിയിരിക്കുകയാണ്. എന്തിനും ഏതിനും നെറ്റിനെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. രാവിലെ എഴുന്നേൽക്കുമ്പോൾ അവർ ആദ്യം തിരയുന്നതും സെൽ‌ഫോൺ തന്നെ. എഴുന്നേൽക്കുമ്പോൾ മുതൽ കിടന്നുറങ്ങുന്നത് വരെ കൂടെയുണ്ടാകുന്നത് മൊബൈൽ ഫോൺ തന്നെയാകും. 
 
രാത്രിയാകുമ്പോൾ ഇന്റർനെറ്റിന് വേഗത കുറയുന്നത് നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ് രാത്രിയാകുമ്പോൾ നെറ്റിന്റെ സ്പീഡ് കുറയുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയമായതിനാൽ ആണ് ഇത്തരത്തിൽ സംഭവിക്കുന്നത്. 
 
ഷെയേര്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നതാണ്. സാധാരണ ആളുകള്‍ ഫ്രീയാകുന്നത് വൈകുന്നേരവും രാത്രി സമയങ്ങളിലുമാണ്. ഈ സമയമായിരിക്കും അവര്‍ കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അങ്ങനെ സാധാരണ രീതിയില്‍ ഇതിന്റെ സ്പീഡ് കുറയാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മറ്റൊരു നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
 
കേബിള്‍ കണക്ഷനു പകരം സാറ്റ്‌ലൈറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ സിഗ്നലിനെ ബാധിക്കും. ഇത് ഇന്റർനെറ്റിന്റെ സ്പീഡ് കുറയാൻ ഒരു കാരണമാകാറുണ്ട്.  
 
വയര്‍ലെസ് റൂട്ടറിന്റെ സ്ഥാനം പലപ്പോഴും ശ്രദ്ധിക്കാറില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഇത് ശരിയായ സ്ഥാനത്തു വച്ചാല്‍ സിഗ്നലിന്റെ ശക്തി ഉയര്‍ത്താന്‍ സാധിക്കും. എപ്പോഴും ഇത് ഉയര്‍ന്ന ഘട്ടത്തില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നം മറികടന്ന് പരിഹരിക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾക്ക് വെല്ലുവിളി; തീവ്രവാദ ഉള്ളടക്കമുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌തില്ലെങ്കിൽ കോടികൾ പിഴ

ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിൽ തീവ്രവാദ ഉള്ളടക്കങ്ങൾ അടങ്ങുന്ന ...

news

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഓൺലൈൽ വഴി പ്രചരിക്കുന്നത് തടയാൻ സംവിധനമൊരുക്കി ഗൂഗിൾ

ഇന്റർനെറ്റ് വഴി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ സാ‍ങ്കേതികവിദ്യ ...

news

റോഡിലെ കുഴിയടക്കാനും ഇനി മൊബൈൽ ആപ്പ്; ന്യൂ ജനറേഷനായി പി ഡബ്ല്യു ഡി

റോഡിലെ കുഴികൾ മൂടുന്നില്ല എന്ന് നമ്മൾ പലപ്പോഴും പരാതി പറഞ്ഞിരിക്കും. പലയിറ്റങ്ങളിൽ ...

news

ലാ ലിഗാ മത്സരങ്ങള്‍ ഇനി ഫേയ്സ്ബുക്കിൽ തത്സമയം !

ലാ ലിഗാ മത്സരങ്ങള്‍ ലൈവായി കാണാൻ അവസരം ഫേസ്ബുക്ക്. ലാ ലീഗ അധികൃതരും ഫെയിസ്ബുക്കും ഇതു ...

Widgets Magazine