ഇനി ഒരു ഫോണില്‍ രണ്ട് വാട്സ് ആപ്പ് അക്കൌണ്ട് ഉപയോഗിക്കാം

VISHNU N L| Last Updated: ശനി, 11 ജൂലൈ 2015 (14:32 IST)
ഒരു സ്മാര്ട്ട് ഫോണ് ഉപയോഗിക്കുന്ന വ്യക്തിക്ക് ഇന്ന് ഒഴിച്ചുകൂടാന് പറ്റാത്ത ഒരു ആപ്ലികേഷനാണ് വാട്ട്സ്ആപ്പ്.
വെറും സന്ദേശങ്ങള്‍ കൈമാറുക എന്നതിനപ്പുറത്തേക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പോലും ഇപ്പോള്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നത്.

ജോലി സ്ഥലങ്ങളി കൂടതെ കച്ചവട മാര്‍ഗമായും ചെലവുകുറച്ച് പരസ്യം ചെയ്യാനും ഇന്ന് വാട്സ് ആപ്പ് സഹായിക്കുന്നു. ഇന്ന് പല ഫോണുകളും ഡ്യൂവല്‍ സിം സൌകര്യമുള്ളവയാണ്. ഒന്ന് ഓഫീസ് അവശ്യത്തിനും മറ്റൊന്ന് സ്വകാര്യ ആവശ്യത്തിനമായാണ് പലരും ഉപയോഗിക്കുന്നത്. അതിനാല്‍ പല ടെക്കികളും ഡ്യൂവല്‍ സിമ്മുപോലെ വാട്സ് ആപ്പും ഡ്യൂവലാകാന്‍ ആഗ്രഹിക്കുന്നു.അതായത് ഒരു സ്മാര്ട്ട് ഫോണില്‍ രണ്ട് വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ പ്രവൃത്തിപ്പിക്കുക.

എന്നാല്‍ നിലവില്‍ ഒരു അക്കൗണ്ട് മാത്രമേ വാട്ട്സ്ആപ്പ് ഔദ്യോഗികമായി ഒരു ഫോണില് പ്രവര്ത്തിക്കാന് അനുവദിക്കുകയുള്ളു. ഇതിനും പരിഹാരമുണ്ട്. അതായത് ഒരു ഫോണില്‍ രണ്ട് അക്കൌണ്ടുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഷോര്‍ട്ട് കട്ടുകള്‍ ലഭ്യമാണ്. ഇതില്‍ മികച്ച ഒരു ആപ്ലിക്കേഷനാണ് OGWA എന്നത്. ഇത് ഒരു ആന്‍ഡ്രോയിഡ് ആപ്പാണ്. ഐ ഫോണില്‍ ഇത് ലഭ്യമല്ല. കൂടതെ വിന്‍ഡോസ് സ്റ്റോറിലും തല്‍ക്കാലം ഇത് ഉടനെത്തില്ല.
ഇത് എങ്ങനെ പ്രവൃത്തിക്കുന്നു എന്ന്‍ വിശദീകരികുന്ന വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :