ഡിജിറ്റൽ ഇടപാടുകൾക്ക് ബയോമെട്രിക് ഓതൻ്റിക്കേഷൻ, നാളെ മുതൽ നടപ്പാക്കുമെന്ന് റിപ്പോർട്ട്

rbi digital payment
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (16:18 IST)
ആഭ്യന്തര പേയ്‌മെന്റ് ശൃംഖലയായ യൂണിഫൈഡ് പെയ്‌മെന്‍്‌സ് ഇന്റര്‍ഫേസ് വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍,വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ നാളെ മുതല്‍ ഉപഭോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചാകും സ്ഥിരീകരണം നടത്തുക.


ഇടപാടുകള്‍ സ്ഥിരീകരിക്കാനായി ബദല്‍ മാര്‍ഗങ്ങള്‍ അനുവദിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമീപകാലത്ത് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പുതിയ ബയോമെട്രിക് സംവിധാനം പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :