ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്നറിയാന്‍ ഇന്റര്‍നെറ്റോ ? ഹേയ്... ഇനി അതിന്റെ ആവശ്യമില്ല !

ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് ഇന്റർനെറ്റ് ഇല്ലാതെയും അറിയാം

truecaller, airtel,  ട്രൂകോളര്‍, എയർടെൽ, ഭാരതി എയർടെൽ
സജിത്ത്| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (10:35 IST)
അറിയാത്ത നമ്പറുകളില്‍ നിന്ന് ഫോണിലേക്ക് വരുന്ന കോളുകള്‍ തിരിച്ചറിയുന്നതിന് നിരവധി ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. അത്തരം ആപ്ലിക്കേഷനില്‍ ഏറ്റവും ജനകീയമായ ഒന്നാണ് ട്രൂകോളർ. അറിയാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാലുടന്‍ ട്രൂകോളര്‍ അവരുടെ ഡാറ്റാബെയ്‌സില്‍ നിന്ന് ആളുകളെ തപ്പിയെടുത്ത് ആരാണെന്ന് പറഞ്ഞുതരുകയും ചെയ്യും. ഇതിനായി ഇന്റര്‍നെറ്റ് സൌകര്യം ആവശ്യമാണെന്ന് മാത്രം.

എന്നാൽ ഇനി മുതല്‍ ഇന്റർനെറ്റ് സൗകര്യം ഇല്ലാതെയും ഇത് സാധിക്കും. അതായത് കേവലം ഒരു എസ്എംഎസ് സേവനത്തിലൂടെ ട്രൂകോളർ സേവനം തേടാന്‍ സാധികും. അതുമൂലം സാധാരണ ഫോണുകളിലും ട്രൂകോളർ ആരാണ് വിളിച്ചതെന്ന് കണ്ടെത്തി അറിയിക്കുകയും ചെയ്യും. ഭാരതി നെറ്റ്‌വർക്കുകളിൽ മാത്രമേ ഈ സേവനം നിലവില്‍ ലഭ്യമാകുകയുള്ളൂ എന്നതാണ് ആകെയുള്ള ഒരു പ്രശ്നം.

ഫ്ളാഷ് മെസേജ് രൂപത്തിലായിരിക്കും വിളിച്ചയാളുടെ വിവിരങ്ങൾ എസ് എം എസ് വഴി വരുക. ഈ മാസം മുതൽ തന്നെ ഈ സേവനം ലഭ്യമാകുമെന്ന് ട്രൂകോളർ സിഎസ്ഒയും സഹസ്ഥാപകനുമായ നാമി സാറിംഗലാം പറയുന്നു. പണം നല്‍കി ചേരാവുന്ന സേവനമായായിരിക്കും ഇത് എത്തുകയെന്നും ഇതിന്റെ ചാർജ്ജുകള്‍ എത്രയാകുമെന്നതിനെപ്പറ്റി കമ്പനി ചർച്ചയിലാണെന്നും വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :