സ്മാര്‍ട്ട്‌ഫോണ്‍ വിപണില്‍ ചരിത്രം തിരുത്തി ഷവോമി റെഡ്മി നോട്ട് 4 !

ഇന്ത്യയില്‍ അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ റെഡ് മി നോട്ട് 4

Aiswarya| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (12:03 IST)
ഇന്ത്യയില്‍ അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണെന്ന് ചൈനീസ്‌ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് 45 ദിവസത്തിനുള്ളില്‍ ഒരു മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അഭിപ്രായപ്പെടുന്നു.

2016 ല്‍ പുറത്തിറങ്ങിയ നോട്ട് 3 ഇതുവരെ 2.3 മില്യണ്‍ വില്പന നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോണ്‍ എന്ന ബഹുമതി ഈ സ്മാര്‍ട്ട്‌ഫോണിനാണ്. യുടെ പിന്‍ഗാമിയാണ് അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഈ റെഡ് മി നോട്ട് 4. ഒരു മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലായി മാറിയിരിക്കുകയാണ് റെഡ് മി നോട്ട് 4. കുടാതെ 45 ദിവസം കൊണ്ട് ഒരു മില്യണ്‍ പേരാണ് ഈ ഫോണ്‍ സ്വന്തമാക്കിയത്.

ഫ്ലിപ്പ്കര്‍ട്ടിലും ഷവോമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും വില്പനയ്ക്കെത്തിയ ഈ ഫോണ്‍ 10 മിനിറ്റിനുള്ളില്‍ 250,000 യൂണിറ്റുകളാണ് വിറ്റുപോയത്. 5.5 ഇഞ്ച്‌ ഫുള്‍ എച്ച്.ഡി ഡിസ്പ്ല, 13 മെഗാപിക്സല്‍ പിന്‍ക്യാമറയും 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് ഈ ഫോണിനുള്ളത്.
കുടാതെ മൂന്ന് വ്യത്യസ്ത മെമ്മറി/സ്റ്റോറേജ് വേരിയന്റുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. 2 ജി.ബി റാം/ 32 ജി ബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും, 3 ജി ബി റാം/ 32 ജി ബി സ്റ്റോറേജ് മോഡലിന് 10,999 രൂപയും, 4 ജി ബി റാം/ 64 ജി ബി സ്റ്റോറേജ് മോഡലിന് 12,999 രൂപയുമാണ് ഈ ഫോണിന്റെ വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :