സാംസങ് പ്രേമികൾക്ക് സന്തോഷിക്കാം; വൻ വിലക്കുറവിൽ ഗ്യാലക്‌സി ഫോണുകൾ വിപണിയിൽ

Last Updated: ഞായര്‍, 13 ജനുവരി 2019 (16:20 IST)
സാംസങ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ഇനി കുറഞ്ഞ വിലയിലും മൊബൈൽ ഫോണുകൾ വിപണിയിൽ ലഭിക്കും. രാജ്യത്ത് ഗ്യാലക്സി A7, A9 എന്നി സ്മാര്‍ട്ഫോണുകളുടെ വിലയാണ് സാംസങ് കുറച്ചിരിക്കുന്നത്. 4 ജി.ബി/ 64 ജി.ബി സാംസങ് ഗ്യാലക്സി A7 മൊബൈൽ ഇപ്പോള്‍ 18,990 രൂപ വിലയിളവില്‍ ലഭിക്കും.

23,990 രൂപയിൽ നിന്നാണ് വിലകുറച്ച് 18,990 രൂപയ്‌ക്ക് വിപണിയിൽ ഫോണുകൾ ലഭിക്കുക. 6 ജി.ബി/128 ജി.ബി ഗ്യാലക്സി A9 മൊബൈൽ ഇപ്പോൾ 33,990 രൂപയ്‌ക്ക് ലഭിക്കും. ഇതിന്റെ യഥാര്‍ത്ഥ വില 39,990 രൂപയായിരുന്നു.

6 ജി.ബി / 128 ജി.ബി വരുന്ന ഗ്യാലക്സി A7 നും വില കുറവില്‍ ലഭ്യമാണ്, ഇതിന്റെ ഇപ്പോഴത്തെ വില 22,990 രൂപയാണ്. അതുപോലെ, 8 ജി.ബി/ 28 ജി.ബി വരുന്ന ഗ്യാലക്സി A9 ഇപ്പോള്‍ വില്‍ക്കുന്നത് 36,990 രൂപയ്ക്കായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :