വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 4 ഫെബ്രുവരി 2021 (12:40 IST)
ബഡ്ജറ്റ് സ്മർട്ട്ഫോൺ എം2 വിന്റെ പരിഷ്കരിച്ച പതിപ്പ് എം3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പോക്കോ. കുറഞ്ഞ വിയിൽ ലഭ്യമാകുന്ന മികച്ച ബഡ്ജെറ്റ്
സ്മാർട്ട്ഫോൺ ആയാണ് എം3 യെ പോക്കോ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. റെഡ്മിയുടെ 9 പ്രൈം മോഡലിന്റെ റീബാഡ്ജ് പതിപ്പായാണ് എം2 എത്തിയത് എങ്കിൽ വലിയ മാറ്റങ്ങളൊടെയാണ് പോക്കോ എം3 വിപണിയിലെത്തുന്നത്. 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പുകലിൽ എത്തിയിരിയ്കുന്ന സ്മാർട്ട്ഫോണിന്റെ പ്രാരംഭ പതിപ്പിന് 10,999 രൂപയാണ് വില, ഉയർന്ന വകഭേദത്തിന് 11,999 രൂപ നൽകണം.
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് നോച്ച് ഡ്സ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.
48 മെഗാപിസൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറയാണ് സ്മാർട്ട്ഫോണിൽ ഉണ്ടാവുക. 2 എംപി മാക്രോ, 2 എംപി ഡെപ്ത് എന്നിവയാണ് ട്രിപ്പിൽ റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. 8 എംപിയാണ് സെൽഫി ക്യാമറ.
പവർ ബട്ടണിൽ തന്നെയാണ് ഫിംഗർ പ്രിന്റ് സെൻസറിന്റെ സ്ഥാനം. പ്രൊസസറിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ക്വാൽകോമിന്റെ സ്നാൻപ്ഡ്രാഗൺ 662 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുക. എം2വില്‍ മീഡിയടെക്കിന്റെഹീലിയോ ജി80 ആയിരുന്നു ചിപ്പ്സെറ്റ്. 18W ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനമുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത.