ഉപയോക്താക്കള്‍ സൂക്ഷിക്കുക.... ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ ആറില്‍ ഒന്ന് വൈറസ് !

ബംഗളൂരു| Last Updated: വ്യാഴം, 23 ഏപ്രില്‍ 2015 (15:55 IST)
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ സൂക്ഷിക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷില്‍ ആറിലൊന്നും മാല്‍വെയറുകളാണെന്നാണ് പുതിയ കണ്ടെത്തല്‍. ആന്റിവൈറസ് സോഫ്റ്റ്വെയര്‍ കമ്പിനിയായ സിമാന്‍ടെക് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.

ഇതുകൂടാതെ 36 ശതമാനം ആപ്പുകളും ഉപയോക്താവിന്റെ മൊബൈലിലെ പ്രവര്‍ത്തങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രേവെയറുകളാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 6.3 മില്യണ്‍ ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷനുകളെ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ 17 ശതമാനത്തോളം ആപ്ളിക്കേഷനുകള്‍ വൈറസാണെന്നും കൂടാതെ
2.3 മില്യണ്‍ ആപ്പുകള്‍ അനുവാദമില്ലാതെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നവായാണെന്നും കണ്ടെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :