വാട്ട്സ്ആപ്പ് ചാറ്റിംഗിൽ പുതിയ സംവിധാനം, ഫീച്ചർ ഇങ്ങനെ !

Last Modified വ്യാഴം, 18 ഏപ്രില്‍ 2019 (17:03 IST)
ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായി വാട്ട്സ്‌ആപ്പിൽ ഫിംഗർപ്രിന്റ് അൺലോക്കിംഗ് കൊണ്ടുവന്നതിന് പിന്നാലെ ചാറ്റിംഗ് ഓപ്ഷനിൽ പുതിയ മാറ്റം കൂടി കൊണ്ടുവനിരിക്കുകയാണ് വാട്ട്സ് ആപ്പ്. ഇനി മറ്റൊരാൾക്ക് അത്ര പെട്ടന്ന് നിങ്ങളുടെ വാട്ട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് എടുക്കാൻ സധിക്കില്ല

ഫിഗർപ്രിന്റ് സ്കാനിങ് എനേബിൾ ചെയ്തിട്ടുള്ള വാട്ട്സ്‌ആപ്പ് അക്കൌണ്ടുകളിൽ വാട്ട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് എടുക്കണം എങ്കിൽ ഒരിക്കൽ കൂടി
ഫിംഗർ പ്രിന്റ് സ്കാൻ ചെയ്യണം. ഫിംഗർ പ്രിന്റ് ഒഥന്റിക്കേഷൻ പൂർത്തിയായതിന് ശേഷം മാത്രമേ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കൂ.

സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് ഐ ഓ എസ് പതിപ്പിൽകൊണ്ടുവന്നിരുന്നു. ഇപ്പോൾ ബീറ്റ പതിപ്പിൽകൂടി ഈ സംവിധാനം എത്തിക്കുകയാണ് വാട്ട്സ് ആപ്പ്. അയച്ച സന്ദേശം എത്ര തവണ ഫോർ‌വേർഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനായി മെസേജ് ഫോർ‌വേർഡ് ഇൻഫോ എന്ന സംവിധാനം അടുത്തിടെയാണ് വട്ട്സ് ആപ്പ് അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :