ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യൂ... മക്കള്‍ അശ്ശീല ചിത്രങ്ങള്‍ കാണുന്നുണ്ടോയെന്ന് അറിയാം !

Mobile, Vedio, App, Application , മൊബൈൽ, വീഡിയോ, ആപ്പ്
സജിത്ത്| Last Modified ഞായര്‍, 31 ഡിസം‌ബര്‍ 2017 (15:25 IST)
മാതാപിതാക്കളെ കബളിപ്പിച്ച് പലപ്പോഴും അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇത്തരം ചിത്രങ്ങൾ മക്കൾ കാണുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിലും തെളിവുകൾ ഒന്നും ഇല്ലാത്തതിനാൽ അവരെ മനസ്സിലാക്കി തിരുത്താൻ കഴിയാത്തതിന്റെ വിഷമത്തിലാണ് മാതാപിതാക്കൾ.

എന്നാൽ, ഇപ്പോൾ അതിനും പ്രതിവിധിയുണ്ട്. കുട്ടികൾ അവരുടെ ഫോണിൽ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുകയോ എടുക്കുകയോ കാണുകയോ ചെയ്താൽ അപ്പോൾ തന്നെ അക്കാര്യം മാതാപിതാക്കൾക്ക് അറിയാൻ കഴിയും. അതിനായാണ് ഗാലറി ഗാർഡിയൻ എന്ന പേരിൽ പുതിയ ആപ്പ് എത്തിയിരിക്കുന്നത്.

കുട്ടികൾ അത്തരം ചിത്രങ്ങൾ എടുത്താൽ മാതാപിതാക്കൾക്ക് ഉടൻ നോട്ടിഫിക്കേഷൻ വരുന്ന തരത്തിലാണ് ആപ്പ് ക്രിയേറ്റ് ചെയ്തിരിക്കു‌ന്നത്. ഇതിനായി ആദ്യം കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണിൽ ഗാർഡിയൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. തുടര്‍ന്ന് ഫോണ്‍ചെയ്താല്‍ മാത്രമേ ആപ്പ് പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ.

കുട്ടികളുടെ ഫോണിൽ ചൈൽഡ് എന്നും മാതാപിതാക്കളുടെ ഫോണിൽ പാരന്റ് എന്നും സെലക്ട് ചെയ്താൽ മതി. കുട്ടികളുടെ ഫോണിൽ വരുന്നതും എടുക്കുന്നതുമായ എല്ലാ ചിത്രങ്ങളും ആപ്പ് സ്കാൻ ചെയ്യും. ഇതിൽ അശ്ലീല ചിത്രങ്ങൾ ഉണ്ടെങ്കിൽ ഉടൻ മാതാപിതാക്കളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വരുകയും ചെയ്യും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :