ഫേസ്‌ബുക്കിലെ "കുത്തിപ്പൊക്കല്‍" ബുദ്ധിമുട്ടാകുന്നുണ്ടോ ? ഇതാ രക്ഷപ്പെടാനുള്ള ചില വഴികള്‍ !

വെള്ളി, 30 ഡിസം‌ബര്‍ 2016 (14:39 IST)

Widgets Magazine
kuttipokal in facebook, facebook, facebook wall, കുത്തിപ്പോക്കല്‍, ഫേസ്‌ബുക്ക്

ഫേസ്‌ബുക്കില്‍ ഇപ്പോള്‍ കുത്തിപ്പൊക്കല്‍ കാലമാണ്. അതായത് ഫേസ്‌ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്തും മറ്റും അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ വീണ്ടും ന്യൂസ് ഫീഡിലേക്ക് വരുന്ന സംഭവം. ഇതിനുമാത്രമായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പലരുമുണ്ട്‍. നമ്മുടെ പ്രോഫൈലുകളിലെ പഴയ ചിത്രങ്ങള്‍ക്ക് അടിയില്‍ കമന്റോ ലൈക്കോ ഇടും. പലപ്പോഴും സൗന്ദര്യമൊന്നും നോക്കാതെ വളരെ കൗതുകത്തോടെ ഇട്ട വിക്രിയകളുടെ ചിത്രങ്ങളെല്ലാം അതിലൂടെ ഉയര്‍ന്ന് വന്നേക്കാം. ഇത് നമുക്കോരോരുത്തര്‍ക്കും നാണക്കേട് ഉണ്ടാക്കും. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
 
ആദ്യമായി നിങ്ങളുടെ പ്രോഫൈലിലെ ഫോട്ടോ സെക്ഷന്‍ എന്ന ഒപ്ഷനുല്‍ പോകുക. അവിടെയുള്ള ആല്‍ബങ്ങള്‍ എന്ന സെക്ഷന്‍ എടുക്കുക. നിങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഓരോ ചിത്രങ്ങളും ഇവിടെ ആല്‍ബങ്ങളായിരിക്കും ക്രമീകരിച്ചിരിക്കുക. ഇതില്‍ മോശം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം പ്രൈവറ്റോ, അല്ലെങ്കില്‍ നിങ്ങളുടെ അടുത്തുള്ളവര്‍ക്കു മാത്രമോ കാണാന്‍ സാധിക്കുന്ന രീതിയില്‍ ക്രമീകരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ബോധപൂര്‍വ്വം നടത്തുന്ന കുത്തിപ്പൊക്കല്‍ കലാപരിപാടിയില്‍ നിന്നും താല്‍കാലികമായി രക്ഷപ്പെടാനുള്ള മാര്‍ഗമാണ്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ഐ.ടി

news

കിടിലന്‍ സവിശേഷതകള്‍, അതിശയിപ്പിക്കുന്ന വില; കൂള്‍പാഡ് കൂള്‍ വണ്‍ ഇന്ത്യയില്‍ !

3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ...

news

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യ !

ആദ്യത്തെ മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണായ ജിഫൈവ് ദക്ഷിണ കൊറിയന്‍ കമ്പനി ഭീമന്‍ എല്‍ജി ...

news

അത്യുഗ്രന്‍ ഫീച്ചറുകള്‍, അതിശയിപ്പിക്കുന്ന വില; റിലയന്‍സ് ലൈഫ് വിന്‍ഡ് 7എസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍!

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പിന്‍ക്യാമറയും 5എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ...

news

സോഷ്യല്‍ മീഡിയകളില്‍ ഒതുങ്ങുന്ന ക്രിസ്തുമസ്; കുറ്റം കാലത്തിനോ നമ്മള്‍ക്കോ ?

അക്കാലത്ത് നമുക്ക് ലഭിച്ച ക്രിസ്തുമസ് കാര്‍ഡ് ഇന്നും നമ്മളില്‍ പലരുടെയും ...

Widgets Magazine