സാംസങ്ങിന്റെ എസ് 6 അയണ്‍മാന്‍ ലിമിറ്റഡ് എഡിഷന്‍

Last Updated: ബുധന്‍, 27 മെയ് 2015 (19:37 IST)
ലോകത്തെ എല്ലാ അയണ്‍മാന്‍ ഫാന്‍സിനും സന്തോഷിക്കാം. എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ ലിമിറ്റഡ് എഡിഷനുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ സാംസങ്ങ്. അവേഞ്ചേഴ്‌സ് ഏജ് ഓഫ് അല്‍ട്രോണിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് പുതിയ ഫോണ്‍ സാംസങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. അയേണ്‍മാന്‍ സീരിയസാണ് ഇപ്പോള്‍ ഇറക്കുന്നത്. വയര്‍ലസ് ചാര്‍ജറും, അയേണ്‍മാന്‍ ബോഡിയും ഒക്കെയാണ് ഈ ഫോണിനുള്ളത് .1440X2560 പിക്‌സല്‍ റിസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയുള്ള ഫോണില്‍
5.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്.

ഫോണില്‍ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എല്‍ഇഡി ഫ്ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. സാംസങിന്റെ തന്നെ ഒക്ടാകോര്‍ പ്രൊസസറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാം ഫോണിന്‍റെ പ്രവര്‍ത്തനത്തില്‍ വേഗത കൈവരിക്കാന്‍ സഹായിക്കും. ഇരുഫോണുകളും ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. മെറ്റലും ഗ്ലാസുമുപയോഗിച്ചുള്ള ബോഡിയാണ് ഫോണിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :