ഇന്ത്യയിൽ ഇന്റർനെറ്റിൽ ഏറ്റവുമധികം വേഗത ലഭിക്കുന്നത് ഈ സമയത്ത് !

Last Updated: ശനി, 2 ഫെബ്രുവരി 2019 (17:56 IST)
ഇന്റർ നെറ്റിന്റെ വേഗതയെ കുറിച്ച് സംസാരിക്കാത്ത ദിവസം നമ്മൾക്കുണ്ടാവില്ല. എത്രയൊക്കെ വേഗത ലഭിച്ചാലും പോരാ എന്ന തോന്നലാണ് നമ്മൾക്ക്. ഇന്റർനെറ്റിൽൻ വേഗത കുറയുന്നത് ആരെയും ഇറിറ്റേറ്റ് ചെയ്യും എന്നാൽ രാജ്യത്ത് ഇന്റർനെറ്റിന് ഏറ്റവുമധികം വേഗത ലഭിക്കുന്ന സമയം പുറത്തുവിട്ടിരിക്കുകയാണ് ഒരു പഠനം.

രാവിലെ നാലുമണിക്കും അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് ഇന്റർനെറ്റിന് ഏറ്റവുമധിക വേഗത ലഭിക്കുന്നത് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഓപ്പൺ സിഗ്നൽ എന്ന സ്ഥാപനം രാജ്യത്തെ 20 പ്രമുഖ നഗരങ്ങളിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ നടത്തിയ പഠനത്തിൽനിന്നുമാണ് പുലർച്ചയാണ് ഇന്റർനെറ്റിന് ഏറ്റവുമധിമ വേഗത ലഭിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നത്.

16.8 എം ബി പെർ സെക്കന്റാണ് ഈ സമയത്ത് ലഭികുന്ന വേഗത. രാതൈ പത്തുമണിക്ക് ലഭിക്കുന്നതിനേക്കാൾ അഞ്ചിരട്ടി കൂടുതലാണ് പുലർച്ചെ ഇന്റർനെറ്റിന്റെ വേഗത. രാജ്യത്ത് ദിവസേനയുള്ള ശരാശരി ഇന്റർനെറ്റ് വേഗത 6.5 എം ബി പെർ സെക്കൻഡ് ആണ്.
ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :