ആരെങ്കിലും നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തോ? എങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്നും അവരെ അണ്‍ബ്ലോക്ക് ചെയ്യൂ !

വാട്ട്സാപ്പ് അണ്‍ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍

whatsapp, facebook, block, unblock, twitter വാട്ട്‌സാപ്പ്, ഫേസ്‌ബുക്ക്, ബ്ലോക്ക്, അണ്‍ബ്ലോക്ക്, ട്വിറ്റര്‍
സജിത്ത്| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (10:40 IST)
നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? ഇത് പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ബ്ലോക്ക് ചെയ്തവരുടെ സഹായമില്ലാതെ തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ ഫോണില്‍ നിന്നും അത് അണ്‍ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. എങ്ങിനെയാണ് അത്തരത്തില്‍ ചെയ്യുകയെന്നു നോക്കാം.

നിങ്ങളുടെ ഫോണില്‍ നിന്നും വാട്ട്‌സാപ്പ് അക്കൌണ്ട് ഡിലീറ്റ് ചെയ്യുക എന്നതാണ് ആദ്യ സ്റ്റെപ്പ്. അതിനായി settings > Account> Tap Delete Account എന്ന ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതി. തുടര്‍ന്ന് നിങ്ങളുടെ ഫോണില്‍ നിന്നും പൂര്‍ണ്ണമായും വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതാണ്.

തുടര്‍ന്ന് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. അടുത്ത പടിയായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും വാട്ട്‌സാപ്പ് റീ ഇന്‍സ്റ്റോള്‍ ചെയ്യുക. തുടര്‍ന്ന് ഇന്‍സ്റ്റോളേഷന്റെ എല്ലാം ഘട്ടങ്ങളും പൂര്‍ത്തിയാക്കി നിങ്ങളുടെ ഫോണ്‍ നമ്പര്‍ വേരിഫൈ ചെയ്യുക. തുടര്‍ന്ന് വാട്ട്‌സാപ്പ് അക്കൌണ്ട് കോണ്‍ടാക്ടുകള്‍ സമന്വയിപ്പിക്കുക. നിങ്ങള്‍ വിജയകരമായി അണ്‍ബ്ലോക്ക് ചെയ്തു കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :