വാട്ട്‌സ്ആപ് ചിത്രങ്ങളും വീഡിയോകളും ഗ്യാലറിയില്‍ വരുന്നത് നിര്‍ത്തണോ ? ഇതാ ചില മാര്‍ഗങ്ങള്‍ !

ഓട്ടോ ഡൗണ്‍ലോഡിങ്ങ് വീഡിയോകള്‍ ഫോട്ടോകള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ തടയാം?

whatsapp, tips, android, whats hot, iOS, how to, news, technology, വാട്ട്‌സാപ്പ്, ടിപ്‌സ്, ആന്‍ഡ്രോയിഡ്, ഐഒഎസ്, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (12:21 IST)
ഗ്യാലറിയില്‍ വാട്ട്‌സ്ആപ് ചിത്രങ്ങളോ വീഡിയോകളോ പ്രത്യക്ഷപ്പെടുന്നത് ബുദ്ധിമുട്ടാകുന്നുണ്ടോ? ആ ഒരു പ്രശ്നം പരിഹരിക്കുന്നതിന് ചില ടിപ്സുകളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം. ഇത്തരത്തില്‍ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ഒരു ഫയല്‍ മാനേജര്‍ അപ്ലിക്കേഷന്‍ ആവശ്യമാണ്. ഈ ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി വാട്ട്‌സ്ആപ് ഫോള്‍ഡറില്‍ ‘.nomedia എന്ന’ ഒരു ഫയല്‍ ഉണ്ടാക്കുക.

ഈ ഫയല്‍ ഉണ്ടാക്കുന്നതിനായി താഴെ ഇടത് വശത്ത കാണുന്ന New button ടാപ് ചെയ്യുക. തുടര്‍ന്ന് File എന്ന ഒപ്ഷന്‍ തിരഞ്ഞെടുത്ത് .nomedia എന്നതോട് കൂടി ഒരു ഫയല്‍ കൂടി സൃഷ്ടിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഗ്യാലറിയിലോ ഫോട്ടോ ആല്‍ബത്തിലോ വാട്ട്‌സ്ആപ് ചിത്രങ്ങളോ വീഡിയോകളോ മറ്റോ പ്രത്യക്ഷപ്പെടുകയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :