മുഖം മിനുക്കി ഗൂഗിള്‍‍; മാറ്റം 17 വര്‍ഷങ്ങള്‍ക്ക് ശേഷം

VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (10:03 IST)
ഒരു പതിറ്റാണ്ടിനു ശേഷം ഗൂഗിള്‍ തങ്ങളുടെ ലോഗോയിലും ഐക്കണിലും പരിഷ്കാരം വരുത്തി.
ഇത്രകാലവും നീലനിറത്തിലുള്ള ചെറിയക്ഷരം ജി ആയിരുന്നു ഐക്കണെങ്കില്‍, ഇനി മുതല്‍ അത് നാല് നിറങ്ങളിലുള്ള വലിയക്ഷരം 'ജി' ആയിരിക്കും. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്‍ ഇതിനു മുമ്പ് ഗൂഗ്ലെ തങ്ങളുടെ ലോഗോയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത്.

google.com എന്ന് എഴുതിയത് മുന്പുണ്ടായിരുന്നത് മാറി പുതുതായി എഴുതുന്ന ആനിമേഷനയാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത്. അടുത്തിടെ ഗൂഗിള്‍ ആല്ഫബെറ്റ് എന്ന മദര്‍ കമ്പനിയുടെ കീഴിലേക്ക് മാറിയിരുന്നു. ഇതിനെ തുടര്ന്ന് വരുന്ന മാറ്റങ്ങളുടെ ഭാഗമായണ് പുതിയ ലോഗോ മാറ്റം എന്നാണ് വിലയിരുത്തല്‍.

ഗൂഗിള്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ചൊവ്വാഴ്ച പുതിയ ലോഗോ പുറത്തു വിട്ടത്. പോയകാലത്ത് ഗൂഗിള്‍ ലോഗോയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ വ്യക്തമാക്കുന്ന യുട്യൂബ് വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോഗോ മാറ്റത്തെക്കുറിച്ച് വിശദമായ ബ്ലോഗ് പോസ്റ്റും ഇറക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :