അഞ്ച്​മണിക്കൂറിലധികം സ്മാർട്ട്ഫോണിൽ ചെലവഴിക്കാറുണ്ടോ ? ഇതാണ് നിങ്ങളെ കാത്തിരിക്കുന്നത് !

ശനി, 2 ഡിസം‌ബര്‍ 2017 (14:59 IST)

smartphones  ,  suicidal thoughts  ,  teens spend more time smartphones ,  സ്മാർട്ട്ഫോണ്‍  , ആത്മഹത്യ

സ്മാർട്ട്ഫോണിലോ മറ്റുള്ള ഇലക്ട്രോണിക്​ഉപകരണങ്ങളിലോ വ്യാപൃതരായിരിക്കുന്ന കൗമാരക്കാർ സൂക്ഷിക്കുക... ഇത്തരക്കാരില്‍ വിഷാദവും ആത്മഹത്യാപ്രവണതയും കൂടുതലാണെന്നാണ് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്​. നിത്യേന അഞ്ച്​ മണിക്കൂറില്‍ കൂടുതല്‍  സ്മാര്‍ട്ട്ഫോണുകളുമായി ഇരിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പഠനത്തില്‍ പറയുന്നു. ​
 
ആധുനിക കാലത്തെ അപകട ഘടമകായാണ് സ്മാര്‍ട്ട്ഫോണിനേയും മറ്റും ഫ്ലോറിഡ സ്റ്റേറ്റ്​ സർവകലാശാലയിലെ തോമസ്​ജോയ്നറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നത്.  സ്മാർട്ട്ഫോണുകളുമായി ബന്ധപ്പെട്ടുള്ള മാനസിക ആരോഗ്യം വളരെ ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കും​. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ഗൗരവമായി ആലോചന നടത്തണമെന്നും തോമസ്​ ജോയ്നർ പറയുന്നു. 
 
2010ന്​ശേഷം 13നും18നും ഇടയിൽ പ്രായമുള്ളവരിൽ വിഷാദവും ആത്മഹത്യയും വലിയ തോതിലാണ് ഉയർന്നിരിക്കുന്നതെന്നും അമേരിക്കൻ സെന്‍റർ ഫോർ ഡിസീസ്​കൺട്രോൾ ആന്റ്​പ്രിവൻഷൻ വ്യക്തമാക്കി. ഇലക്ട്രോണിക്​ഉപകരണങ്ങളുടെ അമിത ഉപയോഗമാണ്​വില്ലനെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 2010നും 2015നും ഇടയിൽ കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത 31 ശതമാനവും കടുത്ത വിഷാദത്തിന്​ അടിപ്പെടുന്നവരുടെ എണ്ണം 33 ശതമാനവും വർധിച്ചതായും പഠനത്തില്‍ പറയുന്നു.  
 
ഫോണുകളുടേയും മറ്റും സ്ക്രീനുകളില്‍ നിന്നും മാറി സ്പോർട്​സ്​, വ്യായാമം, സുഹൃത്തുക്കളെ നേരിൽ കണ്ട്​​ സംസാരിക്കുക, ഗൃഹപാഠം ചെയ്യുക, പള്ളിയിൽ പോകുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നവര്‍ കൂടുതൽ സന്തോഷവാൻമാരാണെന്നും പഠനത്തിൽ വ്യക്തമാകുന്നു. ഒരു മണിക്കൂറിനും രണ്ടുമണിക്കൂറിനും ഇടയിൽ മാത്രം ഫോണിൽ ചെലവഴിക്കുന്നവർ താരതമ്യേന സുരക്ഷിത മേഖലയിലാണെന്നും അവര്‍ പറയുന്നു​.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

ആ ഫോട്ടോ ഉപയോഗിച്ച് ഇനി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ പറ്റില്ല; വ്യാജന്മാര്‍ക്ക് മുട്ടന്‍പണി നല്‍കി ഫേസ്ബുക്ക്

വ്യാജന്മാര്‍ക്ക് എട്ടിന്റെ പണി നല്‍കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. വ്യാജ ...

news

യൂട്യൂബ് വീഡിയോകള്‍ ആപ്പിനുള്ളില്‍ വച്ചുതന്നെ കാണാം; തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്. യൂട്യൂബ് ഫീച്ചറാണ് ഇപ്പോള്‍ വാട്ട്സാപ്പ് ...

news

പോണ്‍ വീഡിയോകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാറുണ്ടോ ? ജയിലിലേക്കു പോകാന്‍ ഒരുങ്ങിക്കോളൂ !

ലോകത്തുനടക്കുന്ന എന്തൊരു കാര്യവും ഗൂഗിള്‍ വഴി നമുക്ക് അറിയാന്‍ സാധിക്കും. ഏതു തരത്തിലുള്ള ...

news

അവസാനം അതിനും ഒരു തീരുമാനമായി; അശ്ലീല സൈറ്റുകള്‍ തുറക്കുമ്പോള്‍ ഇനി കേള്‍ക്കുക ഭക്തിഗാനം !

യുവാക്കളിലെ പോണ്‍ സൈറ്റ് ഉപയോഗം കുറയ്ക്കാന്‍ പുതിയ ആപ്പ് വരുന്നു. ബനാറസ് ഹിന്ദു ...