ദിവസം മുഴുവനുമുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം: യുവാക്കളുടെ തലയിൽ എല്ല് മുളക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ !

Last Updated: തിങ്കള്‍, 24 ജൂണ്‍ 2019 (16:30 IST)
സർവ്വം ഗാഡ്ജറ്റ് മയമാണ് ഇന്ന് മനുഷ്യന്റെ [പ്രത്യേകിച്ച് പുതു തലമുറയുടെ ജീവിതം. ദിവസം മുഴുവൻ എന്ന് പറയുന്നതിനേക്കാൾ ഓരോ സെക്കന്റിലും നമ്മൾ സ്മാർട്ട്ഫോണും മറ്റു ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നു എന്ന് പറയുന്നതായിരിക്കും നല്ലത്. ശുചിമുറികളിലേക്ക് പോലും ഇത് കടന്നെത്തിയിരിക്കുന്നു. എന്നാൽ ഈ ശീലം മനുഷ്യന്റെ ശരീരത്തിൽ മാറ്റമുണ്ടാക്കി തുടങ്ങി എന്നാണ് പുതിയ പഠനത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

സ്മാർട്ട്‌ഫോണോ ഗാഡ്ജറ്റുകളോ അമിതമയി ഉപയോഗിക്കുന്ന യുവ തലമുറയിൽ തലയോട്ടിയിൽ പുതിയതായി ഒരു എല്ല് രൂപപ്പെടുന്നതായാണ് ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റ് സർവകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്. കഴുത്തിന് മുകളിലായി തലയോട്ടിയുടെ താഴ്ഭാഗത്ത് കൊമ്പിന് സമാനമായ രീതിയിൽ ഒരു അസ്ഥി രൂപ്പപ്പെട്ട് വരുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

തുടർച്ചയായി തലകുനിച്ചിരുന്ന് ഉ[പയോഗിക്കുന്നതുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്. തുടർച്ചയായി തല കുനിച്ചിരിക്കുന്നതുമൂലമുണ്ടകുന്ന അതി സമ്മർദ്ദം ചെറുക്കാൻ ഈ ഭാഗത്തെ തൊലിക്ക് കട്ടികൂടുജയും. അസ്ഥിയായി രൂപാന്തരം പ്രാപിക്കുക്കുകയുമാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മൂന്നു മുതൽ അഞ്ച് മില്ലിമീറ്റർ വരെ നീളമുണ്ടാകും ഈ അസ്ഥിക്ക്. ഇത്തരത്തിൽ രൂപപ്പെട്ട അസ്ഥിയുടെ ചിത്രം സാഹിതമാണ് ഗവേഷകർ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :