ആപ്പിള്‍ ഐഫോണുകള്‍ ചരിത്രമെഴുതുകയാണ്

 ആപ്പിള്‍ ഐഫോണ്‍ , ആപ്പിള്‍ , ചൈന , ആപ്പിള്‍ വാച്ച്
ന്യൂയോര്‍ക്ക്| jibin| Last Modified ബുധന്‍, 28 ജനുവരി 2015 (17:33 IST)
മൊബൈല്‍ രംഗത്തെ റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ് ആപ്പിള്‍. വില്‍പ്പനയിലും ലാഭത്തിലും ആരു നേടാത്ത നേട്ടങ്ങളാണ് ആപ്പിള്‍ കൈവരിച്ചിരിക്കുന്നത്. 1800 കോടി ഡോളറാണ് ഐഫോണ്‍ വില്‍പ്പനയില്‍ കമ്പനിക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞത്.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 7.54 കോടി ഐ ഫോണുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സമയത്താകട്ടെ 5.76 കോടി ഐ ഫോണുകളാണ് വിറ്റുപോയത്. ഈ സാഹചര്യത്തില്‍ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 114.90 ഡോളറിലെത്തി.

ചൈനയില്‍ ആപ്പിള്‍ പ്രേമികളെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞതാണ് ആപ്പിളിന് ഗുണകരമായത്. 70 ശതമാനം വില്‍പ്പനയാണ് ആപ്പിളിന് ചൈനയില്‍ നേടാനായത്. ആഗോള തലത്തില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി ഇത്രയും ലാഭമുണ്ടാക്കുന്നത് ആദ്യമായാണെന്ന് എസ്ആന്റ്പി അനലിസ്റ്റ് ഹൊവാര്‍ഡ് സില്‍വര്‍ബ്ലാറ്റ് പറയുന്നു. അതേസമയം, ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിള്‍ വാച്ച് ഏപ്രിലില്‍ പുറത്തിറക്കുമെന്ന് സിഇഒ ടിം കുക്ക് വെളിപ്പെടുത്തിക്കഴിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :