യൂറോപ്യൻ വിപണി കീഴടക്കാൻ ജിയോ; വടക്കൻ യൂറോപ്പിലെ എസ്‌റ്റോണിയയിൽ ആദ്യ പരീക്ഷണം

ബുധന്‍, 23 മെയ് 2018 (15:58 IST)

റിലയൻസ് ജിയോ നെറ്റ്‌വർക്ക് യൂറോപ്പിലും മിഡിൽ ഈസ്‌റ്റിലേക്കും വ്യാപിപ്പിക്കാൻ പോകുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യൂറോപ്യൻ വിപണിയിൽ ജിയോയെ വളർത്തിയെടുക്കുന്നതിന്റെ ആരംഭമെന്നോണം വടക്കൻ യൂറോപ്പിലെ എസ്‌റ്റോണിയയിലാണ് മുകേഷ് ആദ്യ പരീക്ഷണം നടത്താൻ പോകുന്നത്.
 
കുറഞ്ഞ നിരക്കുകളിൽ ഡാറ്റയും കോൾ ഓഫറുകളും നൽകി ഇന്ത്യൻ വിപണി കീഴടക്കിയ ജിയോ എസ്‌റ്റോണിയയിൽ തുടക്കമിട്ടാൽ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.  എസ്‌റ്റോണിയയിൽ വിജയകരമായാൽ യൂറോപ്യൻ യൂണിയനിലും വിപണി പിടിക്കാനാകുമെന്നും കരുതുന്നു. എസ്റ്റോണിയയിൽ ഇന്ത്യയുടെ ഇ-ഗവേര്‍ണന്‍സ് സംവിധാനം സ്ഥാപിക്കാൻ‌ താൽപര്യമുണ്ടെന്നാണ് അംബാനി അറിയിച്ചത്. ഇതിന്റെ ഭാഗമായി മുകേഷ് അംബാനി എസ്‌റ്റൊണിയൻ സർക്കാർ പ്രതിനിധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
 
റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ്, ഹോൾഡിംഗ്‌സ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി റിലയൻസ് 12.20 കോടി രൂപ നിക്ഷേപിക്കുമെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

ഐഫോൺ X ഒന്നാമത് തൊട്ടുപിന്നാലെ 8 പ്ലസും റെഡ്‌മി 5എയും

രാജ്യാന്തര മൊത്ത വിൽപ്പനയിൽ ആപ്പിളിന്റെ ഐഫോൺ X ഒന്നാമതെത്തി. ഐഫോൺ X ഇറങ്ങിയ അന്നുമുതൽ ഏറെ ...

news

വൺപ്ലസ് 6; വില 34,999 മുതല്‍ 44,999 രൂപ വരെ

രാജ്യാന്തര വിപണികളിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വൺ പ്ലസ് 6 ഇന്ത്യയിലെത്തി. ഇതിനൊപ്പം ...

news

സെൽഫി പ്രേമികൾക്ക് ആശ്വാസകരമായി ഷവോമിയുടെ എസ്‌ 2 പുറത്തിറക്കി

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്‌മാർട്‌ഫോൺ റെഡ്‌മി എസ്‌ 2 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ...

news

സെല്ലുലാർ സൌകര്യവുമായി ആപ്പിള്‍ വാച്ച് സീരീസ് 3 വിപണിയിലേക്ക്

ആപ്പിള്‍ വാച്ച് സീരീസ് 3യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കൊനൊരുങ്ങി ഭാരതി എയര്‍ടെലും ...

Widgets Magazine