മരണാനന്തര ജീവിതം സാധ്യമോ? മരണത്തെ മനുഷ്യന്‍ ഭയപ്പെടുന്നത് എന്തുകൊണ്ട്?

ബുദ്ധന്‍

WEBDUNIA|
PRO
PRO
മരണവും മരണാനന്തര ജീവിതവും എന്നും മനുഷ്യന്റെ ഏറ്റവും വലിയ ചോദ്യങ്ങളാണ്. ഇതു വരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ശാസ്ത്രത്തിന്റെ പിന്‍‌ബലത്തില്‍ ജീവനെപ്പോലും വിശദീകരിച്ചെടുക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് മരണത്തെക്കുറിച്ച് വിശദീകരിക്കാനാവുക. മതഗ്രന്ഥങ്ങളുടെ പിന്‍‌ബലത്തിലാണ് എക്കാലവും മനുഷ്യന്‍ ഇവയെ നോക്കി കണ്ടതും കാണാന്‍ ആഗ്രഹിച്ചതും. ഇതിനെയെല്ലാം ആധ്യാത്മിക തലത്തില്‍ കാണാനായിരുന്നു അവന് ഇഷ്ടം.

യഥാര്‍ഥത്തില്‍ നാം മരിക്കുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌? നാം മാഞ്ഞു പോകുമോ അതോ വീണ്ടും വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ? ഇതെല്ലാം മനുഷ്യന്റെ തോന്നലുകളാണോ? ഇവയെപ്പറ്റിയെല്ലാം വിവിധ മതഗ്രന്ഥങ്ങളാണ് മനുഷ്യനെ പഠിപ്പിച്ചത്.

അടുത്ത പേജില്‍: മതങ്ങളുടെ മരണാനന്തര ജീവിതം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :