സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 29 നവംബര്‍ 2024 (18:59 IST)
നമ്മുടെ ഉപബോധമനസ്സിലേക്കുള്ള ജാലകങ്ങളായാണ് സ്വപ്നങ്ങളെ പലപ്പോഴും കണകാക്കപ്പെടുന്നത്. നമ്മുടെ വികാരങ്ങളും ചിന്തകളുമൊക്കെ സ്വപ്നത്തില്‍ വന്നു പോകാറുണ്ട്. ഏറ്റവും ആഴമേറിയതും വൈകാരികവുമായ അനുഭവങ്ങളിലൊന്നാണ് മരിച്ചുപോയ പ്രിയപ്പെട്ട ഒരാളെ സ്വപ്നം കാണുക എന്നത്. ജ്യോതിഷം അത്തരം സ്വപ്നങ്ങളെക്കുറിച്ച് കൗതുകകരമായ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. ജ്യോതിഷവും മരിച്ചുപോയ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്ന് നോക്കാം.
എന്തെങ്കിലും സന്ദേശങ്ങള്‍ കൈമാറുന്നതിനോ, വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനോ, അല്ലെങ്കില്‍ ദുരിതസമയത്ത് ആശ്വാസം നല്‍കുന്നതിനോ വേണ്ടി പരേതന് നിങ്ങളുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നാണ് ജ്യോതിഷം പറയുന്നത്.