മത്സരങ്ങള്‍ക്ക് വാശിയേറും: മൂഡി

പോര്‍ട്ട് എലിസബത്ത്| WEBDUNIA| Last Modified വെള്ളി, 17 ഏപ്രില്‍ 2009 (14:28 IST)
ഐപി‌എല്‍ മത്സരങ്ങള്‍ക്ക് ഇക്കുറി കൂടുതല്‍ വാശിയേറുമെന്ന് പഞ്ചാബ് കിങ്സ് ഇലവന്‍ പരിശീലകനായ ടോം മൂഡി പറഞ്ഞു. എല്ലാ ടീമുകളും ശക്തരാണെന്നും ആര്‍ക്കും മുന്‍‌തൂക്കം അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദി ഹെറാള്‍ഡ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മൂഡി ഇക്കാര്യം വ്യക്തമാക്കിയത്.

കിരീടസാധ്യത കല്‍‌പിച്ച് ഒരു ടീമിനെ മാത്രം എടുത്തുകാണിക്കാന്‍ ആര്‍ക്കും കഴിയില്ല. എല്ലാ ടീമുകളും ശക്തരാണ്. ട്വന്‍റി20യിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ വീക്ഷിക്കാനുള്ള അസുലഭ അവസരമാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ക്ക് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്തൊമ്പതിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമായിട്ടാണ് കിങ്സ് ഇലവന്‍ ആദ്യം ഏറ്റുമുട്ടുക. കിങ്സിന് ഭീഷണിയുയര്‍ത്തുന്ന ടീമാണ് ഡെവിള്‍സ് എന്ന് മൂഡി പറഞ്ഞു. മികച്ച അന്താരാഷ്ട്ര താരങ്ങളും ഇന്ത്യന്‍ താരങ്ങളും അവര്‍ക്ക് മുന്‍‌തൂക്കം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടീമിന്‍റെ പരിശീലന സൌകര്യങ്ങള്‍ തന്നെ അതിശയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പ്രാക്ടീസ് ചെയ്യാനായി ലോകനിലവാരത്തിലുള്ള ഗ്രൌണ്ടാണ് കിട്ടിയത്. ഇതൊരു അനുഭവമായി ടീം എടുക്കുന്നുണ്ടെന്നും മൂഡി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :