പീറ്റേഴ്സണ്‍ ബാംഗ്ലൂര്‍ ടീം നായകനായേക്കും

ബാംഗ്ലൂര്‍| WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (17:56 IST)
മുന്‍ ഇംഗ്ലീഷ് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ നായകനായേക്കുമെന്ന് സൂചന. റെക്കോര്‍ഡ് തുകയ്ക്ക് ബാംഗ്ലൂര്‍ ടീമിലെത്തിയ പീറ്റേഴ്സണെ നായകനാക്കിയേക്കുമെന്ന് ടീമിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.

മൂന്നാഴ്ച മാത്രം ഐ പി എല്ലില്‍ കളിക്കുന്ന പീറ്റേഴ്സണ്‍ അതിനു ശേഷം ചുമതല മാര്‍ക് ബൌച്ചര്‍ക്കോ രാഹുല്‍ ദ്രാവിഡിനോ കൈമാറിയേക്കും.

കഴിഞ്ഞ സീസണില്‍ രാഹുല്‍ ദ്രാവിഡിന്‍റെ നായകത്വത്തില്‍ ഇറങ്ങിയ റോയല്‍ ടീം ഏഴാമതായാണ് ഫിനിഷ് ചെയ്തത്. നായക സ്ഥാനത്ത് മാറ്റമുണ്ടാവുമെന്ന് കളിക്കാരുടെ ലേലത്തിനു ശേഷം ടീം ഉടമ വിജയ് മല്യയും സൂചന നല്‍കിയിരുന്നു.

നിലവില്‍ രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ഷെയിന്‍ വോണും ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്സിന്‍റെ ആദം ഗില്‍ക്രിസ്റ്റുമാണ് ഐ പി എല്ലിലെ വിദേശ നായകന്‍‌മാര്‍. ഏപ്രില്‍ 10 മുതല്‍ മെയ് 24 വരെയാണ് ഐ പി എല്‍ മത്സരങ്ങള്‍ നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :