ഐപി‌എല്‍ സം‌പ്രേഷണത്തര്‍ക്കം കോടതിയില്‍

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 14 ഏപ്രില്‍ 2009 (18:01 IST)
ഐപി‌എല്‍ മത്സരങ്ങളുടെ സംപ്രേഷണത്തര്‍ക്കം കോടതിയിലേക്ക്. പത്ത് വര്‍ഷത്തേക്ക് സം‌പ്രേഷണാവകാശം സ്വന്തമാക്കിയ സോണി ടെലിവിഷന്‍ മറ്റ് ചാനലുകളുമായി ഇത് പങ്കുവെയ്ക്കാന്‍ നീക്കം നടത്തുന്നതിനെതിരെയാണ് സംഘാടകര്‍ കോടതിയെ സമീപിച്ചത്.

സോണിയുടെ നീക്കം കരാര്‍ ലംഘനമാണെന്ന് ഐപി‌എല്‍ ആരോപിക്കുന്നു. സോണി അധികൃതര്‍ക്ക് മുംബൈ ഹൈക്കോടതി വഴി ഐപി‌എല്‍ നിരോധന ഉത്തരവ് നല്‍കിയിട്ടുണ്ട്. നൂറു കോടി ഡോളര്‍ നല്‍കിയാണ്‌ സോണി കഴിഞ്ഞ വര്‍ഷം സം‌പ്രേഷണാവകാശം നേടിയത്.

നേരത്തെ എയര്‍ടെല്‍ ഡിറ്റി‌എച്ച് സര്‍വ്വീസുമായി സോണി കരാറിലെത്തിയതിനെ തുടര്‍ന്ന് ഐപി‌എല്ലുമായുണ്ടാക്കാനിരുന്ന കരാര്‍ ബിഗ് ടിവി റദ്ദ് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിരോധന ഉത്തരവ് നല്‍കിയിരിക്കുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :