ഐപി‌എല്‍ വഴിത്തിരിവായി: കുല്‍ക്കര്‍ണി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (18:08 IST)
ഐപി‌എല്‍ മത്സരങ്ങളാണ് തനിക്ക് അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള വഴി തുറന്നു തന്നതെന്ന് ഇന്ത്യയുടെ ന്യുസിലാന്‍‌ഡ് പര്യടന ടീമില്‍ സ്ഥാനം പിടിച്ച ധവാല്‍ കുല്‍ക്കര്‍ണി പറഞ്ഞു. ടീമില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുല്‍ക്കര്‍ണി.

മുംബൈ ഇന്ത്യന്‍‌സിന് വേണ്ടിയാണ് ഐപി‌എല്ലില്‍ കുല്‍ക്കര്‍ണി പന്തെറിഞ്ഞത്. ഷോണ്‍പൊള്ളോക്ക്, സനത് ജയസൂര്യ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ ഉപദേശം തന്‍റെ ബൌളിംഗിന്‍റെ മൂര്‍ച്ച കൂട്ടാന്‍ സഹായിച്ചതായി കുല്‍ക്കര്‍ണി പറഞ്ഞു. ഐപി‌എല്ലിന് ശേഷം നടന്ന രഞ്ജി ട്രോഫിയില്‍ ഈ തന്ത്രങ്ങളാണ് താന്‍ പുറത്തെടുത്തത്. രഞ്ജിയില്‍ കുല്‍ക്കര്‍ണി 42 വിക്കറ്റുകള്‍ നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്കാണ് തന്നെ ഏറെ സഹായിച്ചതെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. പേസ് ബൌളിംഗിനെ തുണയ്ക്കാത്ത പിച്ചുകളില്‍ വിക്കറ്റുകള്‍ കൊയ്യുകയാണ് തന്നെപ്പോലുള്ള പുതുമുഖങ്ങള്‍ വിദേശ പര്യടനത്തില്‍ നേരിടുന്ന വെല്ലുവിളിയെന്നും കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് 20 കാരനായ കുല്‍ക്കര്‍ണിക്ക് അന്താരാ‍ഷ്ട്ര ടീമില്‍ ഇടം നേടിക്കൊടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :