ഐപി‌എല്‍ ലോകകപ്പിന് അടിത്തറ: ഗംഭീര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (19:08 IST)
ട്വന്‍റി-20 ലോകകപ്പിന് അടിത്തറയിടാന്‍ ദക്ഷിണാഫ്രിക്കയിലെ ഐപി‌എല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കുമെന്ന് ഗൌതം ഗംഭീര്‍ പറഞ്ഞു. ലോകനിലവാരത്തിലുള്ള കളിക്കാരുമായി പതിന്നാലോ പതിനഞ്ചോ കളികളാണ് ഒരാള്‍ക്ക് കളിക്കാനാകുക. ഈ പരിചയസമ്പത്ത് തീര്‍ച്ചയായും ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും ഇന്ത്യന്‍ താരം പറഞ്ഞു.

ഐപി‌എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയാണ് ഗംഭീര്‍ ഇറങ്ങുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് ഐപി‌എല്‍ വന്നെത്തിയത് അനുഗ്രഹമാണെന്ന് ഗംഭീര്‍ പറഞ്ഞു. ജൂണില്‍ ഇംഗ്ലണ്ടിലാണ് ട്വന്‍റി‌20 ലോകകപ്പ് നടക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ ബൌണ്‍സുള്ള പിച്ച് ഫാസ്റ്റ്‌ ബൌളര്‍മാര്‍ക്ക് മാത്രമല്ല ബാറ്റ്സ്മാന്‍മാര്‍ക്കും തുണയാകുമെന്ന് ഡെയര്‍ ഡവിള്‍സ് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗ് പറഞ്ഞു. ഐപി‌എല്ലിനായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ച ടീമിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് ഇരുവരും മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചത്.

ഐപി‌എല്ലിലെ മറ്റൊരു ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ മള്‍ട്ടിപ്പിള്‍ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സെവാഗിന്‍റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :