Royal Challengers Bengaluru: ഈ മൂന്ന് കാര്യങ്ങള്‍ സംഭവിച്ചാല്‍ കോലി പ്ലേ ഓഫ് കളിക്കും ! ഐപിഎല്ലില്‍ ഇനി നടക്ക പോകത് യുദ്ധം

തുടര്‍ച്ചയായ അഞ്ചാം ജയത്തോടെയാണ് ആര്‍സിബി പ്ലേ ഓഫിനോടുള്ള അകലം കുറച്ചത്

Royal Challengers Bengaluru
രേണുക വേണു| Last Modified തിങ്കള്‍, 13 മെയ് 2024 (08:30 IST)
Royal Challengers Bengaluru

Royal Challengers Bengaluru: നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് ഐപിഎല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 19.1 ഓവറില്‍ 140 ന് ഓള്‍ഔട്ടായി.

തുടര്‍ച്ചയായ അഞ്ചാം ജയത്തോടെയാണ് ആര്‍സിബി പ്ലേ ഓഫിനോടുള്ള അകലം കുറച്ചത്. സീസണില്‍ ഒരു മത്സരം മാത്രമാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ആര്‍സിബിയുടെ എതിരാളികള്‍. ബെംഗളൂരുവിന് പ്ലേ ഓഫില്‍ കയറാന്‍ മൂന്ന് കാര്യങ്ങളാണ് നടക്കേണ്ടത്.

1. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ജയിക്കേണ്ടത് നിര്‍ബന്ധം. വെറുതെ ജയിച്ചാല്‍ പോരാ, വിജയ മാര്‍ജിന്‍ കൂടി ശ്രദ്ധിക്കണം. ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സോ അതില്‍ കൂടുതലോ നേടിയാല്‍ ബെംഗളൂരു അത് 18.1 ഓവറില്‍ മറികടക്കണം. ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയ്‌ക്കെതിരെ 18 റണ്‍സിന്റെ ജയം നേടണം.

2. ചെന്നൈയ്‌ക്കെതിരെ ജയിക്കുന്നതിനൊപ്പം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മത്സരഫലം കൂടി ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ സ്വാധീനിക്കും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ലഖ്‌നൗ നിര്‍ബന്ധമായും തോല്‍ക്കണം.

3. മാത്രമല്ല ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുകയും അരുത്.

ഇനി ചെന്നൈയോട് തോല്‍ക്കുകയാണെങ്കില്‍ ആര്‍സിബിയുടെ എല്ലാ പ്രതീക്ഷകളും അവിടെ അവസാനിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :