ഈ നേട്ടം തടയാന്‍ ആരുണ്ട് ?; ഐപിഎല്ലില്‍ ചരിത്ര നേട്ടത്തിനരികെ ധോണി

 ipl , team chennai , dhoni , cricket , ഐ പി എല്‍ , ധോണി , ചെന്നൈ സൂപ്പര്‍ കിം‌ഗ്സ്
ജയ്‌പൂര്‍| Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (15:12 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം നമ്പര്‍ ക്യാപ്‌റ്റന്‍ ആരെന്ന ചോദ്യത്തിന് മഹേന്ദ്ര സിംഗ് ധോണി എന്നാകും ആരും നല്‍കുന്ന ഉത്തരം. ടീം ഇന്ത്യയിലും ഐ പി എല്ലിലും നിറഞ്ഞു നില്‍ക്കുന്ന ധോണി ചരിത്രനേട്ടത്തിന് അടുത്ത് എത്തിയിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനെന്ന നേട്ടമാകും ധോണിയെ തേടിയെത്തുക.

165 മത്സരങ്ങളില്‍ നായകനായ ധോണി 99 മത്സരങ്ങളിലും ചെന്നൈയെ വിജയത്തിലെത്തിച്ചു. 60.36 ആണ് ധോണിയുടെ വിജയശതമാനം.

പട്ടികയില്‍ രണ്ടാമതുള്ള ഗൗതം ഗംഭീറിനെക്കാള്‍ 28 വിജയങ്ങള്‍ കൂടുതലാണിത്. 129 മത്സരങ്ങളില്‍ 71 വിജയങ്ങളാണ് ഗംഭീറിന്‍റെ പേരിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :