പന്ത് ഒത്തുകളിച്ചു? വടിയെടുത്ത് ബി സി സി ഐ

Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (09:11 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്തിനെതിരായ സ്റ്റമ്പ് മൈക്ക് ഒത്തുകളി ആരോപണത്തിൽ മറുപടിയുമായി ബി സി സി ഐ. റോബിന്‍ ഉത്തപ്പ ബൗണ്ടറി നേടുന്നതിന് മുമ്പ് സ്റ്റമ്പിന് പിറകിലിരുന്ന് അത് ബൗണ്ടറിയാകുമെന്ന് പന്ത് പ്രവചിച്ചത് സ്റ്റമ്പ് മൈക്കില്‍ കുടുങ്ങിയതോടെയാണ് ആരാധകര്‍ പന്തിനെതിരെ ഒത്തുകളി ആരോപണവുമായി രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം ഫിറോസ് ഷാ കോട് ലയില്‍ നടന്ന ഡല്‍ഹി കൊല്‍ക്കത്ത മത്സരത്തിനിടെയാണ് സംഭവം. ‘ഇതൊരു ബൗണ്ടറിയാണ്’ എന്നാണ് സ്റ്റമ്പ്
മൈക്രോഫോണ്‍ പിടിച്ചെടുത്തത്. ഡല്‍ഹി താരം സന്ദീപ് ലമിഷെയ്‌നിന്റെ ബോളിലായിരുന്നു സംഭവം.

ഒത്തുകളിയുടെ ഭാഗമാണ് പന്തിന്റെ ഈ വാക്കുകളെന്ന തരത്തില്‍ ഇതു സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചതോടെ വിശദീകരണവുമായി ബിസിസിഐ രംഗത്തെത്തി. പന്തിനെ ന്യായീകരിച്ചും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരെ വിമര്‍ശിച്ചുമാണ് ബിസിസിഐ രംഗപ്രവേശനം ചെയ്തത്. ഓഫ് സൈഡ് ശക്തമാക്കി ബൗണ്ടറി തടയാന്‍ പന്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോട് പറഞ്ഞതാവാം ഇതെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :