കോഹ്‌ലിയെ പിൻ‌തള്ളി സഞ്ജു സാംസൺ

Sumeesh| Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (11:49 IST)
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായുള്ള മത്സരത്തിൽ നേടിയ തിളങ്ങുന്ന അർധ സെഞ്ച്വറിയാണ് പുതിയ നേട്ടത്തിലേക്ക് സഞ്ജുവിനെ നയിച്ചത്. ഇതോടെ റൺ വേട്ടയിൽ ഒന്നാമതായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്ന്‌ സഞ്ജു ഒന്നാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ നിന്നായി 239 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 230 റൺസുമായി കോഹ്‌ലിയും 229 റൺസുമായി ക്രിസ് ഗെയിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

39 ബോളുകളില്‍ നിന്നായി 52 റണ്‍സെടുത്ത സഞ്ജു തന്നെയാണ് കളിയിലെ കേമൻ . ഈ സീസണിൽ സഞ്ജു നേടുന്ന രണ്ടാം അർധ സെഞ്ച്വറി കൂടിയാണ് ഇത്. ജയ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സീസണിലെ നാലാമത്തെ തോൽ‌വി ഏറ്റു വാങ്ങിയിരുന്നു.

ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 168 എന്ന വിജയലക്ഷ്യം രാജസ്ഥാനു മുൻപിൽ ഉയർത്തി. എന്നാൽ സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, കൃഷ്ണപ്പ ഗൗതം എന്നിവരുടെ കരുത്തുറ്റ പ്രകടനം രാജസ്ഥാന് വിജയം സമ്മാനിക്കുകയായിരുന്നു. 111 പന്തിൽ 33 റൺസെടുത്ത കൃഷ്ണപ്പയുടെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണ്ണായകമായി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :