ഇത്തവണത്തെ ഐപിഎല്‍ കിരീടം ആര്‍ക്ക് ?; മനസ് തുറന്ന് ധവാന്‍

ഹൈ​​ദ​​രാ​​ബാ​​ദ്, ചൊവ്വ, 10 ഏപ്രില്‍ 2018 (18:30 IST)

  Shikhar dhawan , IPL , Sunrisers Hyderabad , rajasthan royals , ശിഖർ ധവാൻ , സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈദരാബാദ് , ഐപിഎല്‍ , ദക്ഷിണാഫ്രിക്ക , ധവാന്‍
അനുബന്ധ വാര്‍ത്തകള്‍

ഇത്തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈദരാബാദിന് കഴിയുമെന്ന് ടീമിന്റെ സ്‌റ്റാര്‍ ബാറ്റ്‌സ്‌മാന്‍ ശിഖർ ധവാൻ.

ഇത്തവണത്തെ സീസണില്‍ ഗംഭീരമായി തുടങ്ങാന്‍ ടീമിന് കഴിഞ്ഞു. ഈ ഫോം നിലനിര്‍ത്തി മുന്നോട്ടു പോയാല്‍ കപ്പ് ഉയര്‍ത്താന്‍ സ​​ണ്‍​റൈ​​സേ​​ഴ്സിന് കഴിയും. മികച്ച ടീമാണ് ഈ സീസണിലും അണിനിരക്കുന്നതെന്നും ധവാന്‍ പറഞ്ഞു.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തി​​ൽ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുക്കാന്‍ കഴിയുന്നുണ്ട്. നിലവിലെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനെതിരെ ഹൈ​​ദ​​രാ​​ബാ​​ദ് ഒമ്പതു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ 57 പന്തിൽ 77 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ചെപ്പോക്കില്‍ ഒരു ‘ഈച്ച പോലും പറക്കില്ല, പറന്നാല്‍ ക്യാമറകളില്‍ കുടുങ്ങും’; ബിസിസിഐയെ പോലും ഞെട്ടിപ്പിക്കുന്ന സുരക്ഷയൊരുക്കി ചെന്നൈ പൊലീസ്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

ശിഖർ ധവാന്റെ പടയോട്ടത്തിൽ പ്രതാപം നഷ്ടപ്പെട്ട് രാജസ്ഥാൻ റോയൽസ്

രണ്ട് വർഷത്തെ വിലക്കിനു ശേഷം ലീഗിൽ മടങ്ങിയെത്തിയ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരത്തിൽ തന്നെ ...

news

ഓസീസിനെ രക്ഷിക്കാന്‍ ആ ഇടിവെട്ട് താരം തിരിച്ചെത്തുമോ ?; വരണമെന്ന് ആരാധകര്‍

ക്രിക്കറ്റ് ലോകത്തെ വമ്പന്മാരായ ഓസ്‌ട്രേലിയന്‍ ടീം ഇതുവരെ നേരിടാത്ത കടുത്ത ...

news

അനായാസേന വിജയം, കോഹ്‌ലിയേയും കൂട്ടരേയും കാഴ്ചക്കാരാക്കി ഐ പി എല്ലിൽ കൊൽക്കത്തയുടെ മാസ്സ് എൻട്രി

ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ കൊൽക്കത്ത ക്നൈറ്റ് റൈഡേഴ്സിന് വെല്ലുവിളിയുയർത്താൻ ...

Widgets Magazine