എതിരാളി ചെന്നൈയല്ല, ധോണിയാണ്; പരാജയഭീതിയില്‍ ഹൈദരാബാദ് - കാരണങ്ങള്‍ നിരവധി

കൊല്‍ക്കത്ത, ചൊവ്വ, 22 മെയ് 2018 (14:19 IST)

 chennai super kings , Csk , sunrisers hyderabad , ms dhoni , team india , IPL , ഐപിഎല്‍ , സണ്‍റൈസേഴ്സ് ഹൈദരാബാദ് , മഹേന്ദ്ര സിംഗ് ധോണി , ചെന്നൈ , യൂസഫ് പത്താന്‍, മനീഷ് പാണ്ഡെ

ഐപിഎല്‍ പതിനൊന്നാം സീസണിലെ ഏറ്റവും മികച്ച ടീം ഏതെന്നു ചോദിച്ചാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നാകും ആരാധകരുടെ ഉത്തരം. എന്നാല്‍ ക്വാളിഫയറിലെ ആദ്യ പോരാട്ടത്തിനിറങ്ങിന്ന കെയ്‌ന്‍ വില്യംസണും സംഘവും കടുത്ത ആശങ്കയിലാണ്. എതിരാളികള്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണെന്നതാണ് അവരെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മൂന്ന് മത്സരങ്ങളും തോറ്റതും രണ്ടുതവണ ചെന്നൈയോട് പരാജയപ്പെട്ടതുമാണ് ഹൈദരാബാദിനെ വലയ്‌ക്കുന്ന പ്രശ്‌നം. സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നീ ബോളമാരെ ആശ്രയിച്ചാണ് ഓറഞ്ച് പട കളത്തിലിറങ്ങുന്നത്. ബാറ്റിംഗില്‍ ബാറ്റിംഗില്‍ ധവാനും വില്യാംസണും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്. യൂസഫ് പത്താന്‍, മനീഷ് പാണ്ഡെ എന്നിവര്‍ സ്ഥിരത പുലര്‍ത്താത്തതും ഹൈദരാബാദിന് വിനയാകും.

ചെന്നൈയെ നേരിടുമ്പോള്‍ ധോണി മുതല്‍ ബ്രാവോ വരെയുള്ള താരങ്ങളെ തളയ്‌ക്കുക എന്നതാണ് വില്യംസണെ ആശങ്കപ്പെടുത്തുന്നത്. ബാറ്റിംഗില്‍ സമ്മര്‍ദ്ദമില്ലാത്ത ടീമാണ് മഞ്ഞപ്പട. ഷെയ്‌ന്‍ വാട്‌സണ്‍ - അംബാട്ടി റായിഡു സഖ്യം നല്‍കുന്ന തുടക്കം ആരെയും ഭയപ്പെടുത്തും. മധ്യനിരയില്‍ ധോണിയും സുരേഷ് റെയ്‌നയും ടീമിനെ തോളിലേറ്റുന്ന കാഴ്‌ചയാണ് ഈ സീസണില്‍ കാണുന്നത്.

ബോളിംഗില്‍ ആശങ്കയും ഊര്‍ജ്ജവും ചെന്നൈയ്‌ക്കുണ്ട്. ബോളിംഗില്‍ എന്‍ഗിഡിയുടെ ഫോം ആവേശമുണ്ടാക്കുമ്പോള്‍ മധ്യ ഓവറുകളില്‍ മികച്ച ബോളിംഗ് പുറത്തെടുക്കാന്‍ ആര്‍ക്കും കഴിയാത്തത് ധോണിക്ക് തിരിച്ചടിയാണ്. ഇക്കാരണത്താല്‍ ടോസില്‍ വിജയം നേടിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനായിരിക്കും ധോണിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ജഡേജയുടെ ഭാര്യയെ പൊലീസ് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയ്ക്ക് നേരെ പൊലീസിന്റെ ...

news

ബാറ്റിലും പന്തിലും വെടിമരുന്ന് നിറച്ച് ഹൈദരാബാദും ചെന്നൈയും; പ്ലേ ഓഫ് സ്ഫോടനത്തിന് തുടക്കം

ഐപിഎല്‍ പ്ലേ ഓഫില്‍ ചൊവ്വാഴ്ച തീ പാറുന്ന പോരാട്ടം. പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ ചെന്നൈ ...

news

ഗ്രൌണ്ടില്‍ പാണ്ഡ്യയയുടെ ചീത്തവിളി, തിരിച്ചടിച്ച് പന്ത്; ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങി

ഐപിഎല്‍ പതിനൊന്നാം സീസണില്‍ നിന്നും മുംബൈ ഇന്ത്യന്‍‌സിന്റെ പുറത്താകല്‍ ആരാധകര്‍ ...

news

ചെന്നൈ ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി വെളിപ്പെടുത്തി ക്യാപ്റ്റൻ കൂൾ

ഐ പി എല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ ആരും പറയും ചെന്നൈ സൂപ്പർ ...

Widgets Magazine