Widgets Magazine
Widgets Magazine

IPL 10: ഇതെല്ലാം സംഭവിച്ചാല്‍ കിരീടം സ്‌മിത്തിന്റെ കൈയിലിരിക്കും; പക്ഷേ, ധോണി വിചാരിക്കണം: ‘പൂനെ പഴയ പൂനെയല്ല’

ഹൈദരാബാദ്, വെള്ളി, 19 മെയ് 2017 (14:23 IST)

Widgets Magazine
 ms dhoni , steve smith , team india , IPL , IPL 2017 , IPl 10 , mumbai Indians , kolkotha , pune tea , dhoni , മഹേന്ദ്ര സിംഗ് ധോണി , മുംബൈ ഇന്ത്യന്‍‌സ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , ഐപിഎല്‍ , പൂനെ , സ്‌റ്റീവ് സ്‌മിത്ത് , സ്‌മിത്ത്, ധോണി, ബെന്‍സ്‌റ്റോക്‍സ്, അജിങ്ക്യ രഹാനെ
അനുബന്ധ വാര്‍ത്തകള്‍

മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യം കൊണ്ടുമാത്രം ആരാധകര്‍ ഒപ്പം കൂടിയ ടീമാണ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്. ഐപിഎല്‍ പത്താം സീസണില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച സ്‌റ്റീവ് സ്‌മിത്തും കൂട്ടരും കിരീടത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കുന്നില്ല.

കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനമാണ് ധോണിയെ നായകസ്ഥാനത്തു നിന്നും നീക്കാന്‍ കാരണമായത്. അടുത്ത സീസണില്‍ പൂനെ ടീം ഉണ്ടാകുമോ എന്ന കാര്യത്തില്‍ പോലും ആശങ്ക നിലനില്‍ക്കെ ഇത്തവണ കപ്പ് ഉയര്‍ത്തുക എന്നത് അഭിമാന പ്രശ്‌നമാണ്.

മുംബൈ ഇന്ത്യന്‍‌സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ജയിക്കുന്നവരാകും ഫൈനലില്‍ പൂനെയുമായി ഏറ്റുമുട്ടുക. കുട്ടി ക്രിക്കറ്റില്‍ പ്രവചനങ്ങള്‍ക്ക് ജയസാധ്യതയില്ലെങ്കില്‍ കൂടി ഫൈനലില്‍ പൂനെ ജയിക്കണമെങ്കില്‍ അവര്‍  വിയര്‍പ്പൊഴുക്കേണ്ടി വരും.

പൂനെയെ അപേക്ഷിച്ച് സൂപ്പര്‍ താരങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ടീമാണ് മുംബൈയും കൊല്‍ക്കത്തയും. അതേപക്ഷം, സ്‌മിത്ത്, ധോണി, ബെന്‍സ്‌റ്റോക്‍സ്, അജിങ്ക്യ രഹാനെ എന്നിവര്‍ മാത്രമാണ് പരിചയസമ്പത്തുള്ള ബാറ്റ്‌സ്‌മാന്‍‌മാര്‍. രാഹുല്‍ ത്രിപാഠിയും, മനോജ് തിവാരിയും ഫോമിലേക്ക് ഉയര്‍ന്നത് ആശ്വാസകരമാണ്.

ബോളിംഗ് വിഭാഗത്തില്‍ പൂനെയ്‌ക്ക് ആശങ്കയുണ്ട്. ഇമ്രാന്‍ താഹീര്‍ മടങ്ങിപ്പോയത് സ്‌മിത്തിന് തിരിച്ചടിയാണ്. മുംബൈ ഇന്ത്യന്‍‌സിനെതിരായ ക്വാളിഫയറില്‍ പൂനെയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത് വാഷിങ്‌ടണ്‍ സുന്ദര്‍ എന്നറെന്ന പതിനെഴുകാരനാണ്. ശാര്‍ദുല്‍ ഠാക്കൂര്‍ തരക്കേടില്ലാത്ത രീതിയില്‍ പന്തെറിയുന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്.

മുംബൈക്കെതിരായ കളിയില്‍ 18ഓവര്‍ അവസാനിക്കുമ്പോള്‍ 121 റണ്‍സായിരുന്നു പൂനെയുടെ സ്‌കോര്‍‌ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ അവസാന രണ്ടോവറില്‍ ധോണി (26 പന്തില്‍ 40റണ്‍സ്) പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗാണ് രോഹിത് ശര്‍മ്മയുടെയും കൂട്ടരുടെയും തോല്‍‌വിക്ക് കാരണമായത്.

ധോണിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പൂനെയെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിച്ചിട്ടുണ്ട്. ധോണി വെടിക്കെട്ട് തുടര്‍ന്നാല്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിക്കുമെന്ന് സ്‌മിത്തിന് നന്നായി അറിയാം. ബെന്‍സ്‌റ്റോക്‍സ് ബാറ്റിംഗിലും ബോളിംഗിലും മികവ് ആവര്‍ത്തിച്ചാല്‍ തിരിച്ചു നോക്കേണ്ടതില്ല. ഫൈനലില്‍ രണ്ടാമത് ബാറ്റ് ചെയ്യാനാകും സ്‌മിത്ത് ആഗ്രഹിക്കുക.

ഫൈനലില്‍ പൂനെ നേരിടുന്നത് ആരെയാണെങ്കില്‍ കൂടി തുടര്‍ന്നുവന്ന കളികൊണ്ടു അവര്‍ക്ക് കപ്പ് ഉയര്‍ത്താന്‍ സാധിക്കില്ല. സ്‌മിത്തും ധോണിയും ഫോമിലേക്കുയര്‍ന്നാല്‍ പൂനെ ജയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനാല്‍ തന്നെ ഞായറാഴ്‌ച ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടം കടുകട്ടിയാകുമെന്ന് ഉറപ്പുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

IPL 10: അത് സംഭവിക്കുമെന്നുറപ്പുണ്ട്, പിന്നെ കോഹ്‌ലിയെ പിടിച്ചാല്‍ കിട്ടില്ല - തുറന്നുപറഞ്ഞ് കപില്‍ ദേവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ താഴേക്ക് പതിച്ച റോയല്‍ ചലഞ്ചേഴ്‌സ് ...

news

IPL 10: ഗംഭീറിന്റെ വെടിക്കെട്ട് വാര്‍ണര്‍ക്ക് തിരിച്ചടിയായി; മഴ കളിച്ചപ്പോള്‍ കൊൽക്കത്ത ഹൈദരാബാദിനെ വീഴ്ത്തി

നിലവിലെ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ...

news

അദ്ദേഹം ബൗള്‍ ചെയ്യാനെത്തിയാല്‍ ഞാന്‍ ഭയപ്പെടും, ബാറ്റ് ചെയ്യാന്‍ മടിക്കും; വെളിപ്പെടുത്തലുമായി സച്ചിന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ ബാറ്റിന്റെ ചൂട് അറിയാത്ത ബൗളര്‍മാര്‍ ...

Widgets Magazine Widgets Magazine Widgets Magazine