ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല; ബാംഗ്ലൂരിനെ രക്ഷിക്കാന്‍ അവരുടെ സൂപ്പര്‍ ഹീറോയെത്തുന്നു - ഡിവില്ലിയേഴ്‌സിന് സന്തോഷിക്കാം

ബാംഗ്ലൂരിനെ രക്ഷിക്കാന്‍ അവരുടെ സൂപ്പര്‍ ഹീറോയെത്തുന്നു

  Virat Kohli , IPL 2017 , IPL , Royal Challengers Bangalore , Kohli , RCB , AB de Villiers , ഐ പി എല്‍ , വിരാട് കോഹ്‌ലി , ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , വാട്‌സണ്‍ , കോഹ്‌ലിക്ക് പരുക്ക് , എബി ഡിവില്ലിയേഴ്‌സ്
ബംഗ്ലരൂരു| jibin| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (16:50 IST)
സൂപ്പര്‍ താരങ്ങളുടെ നീണ്ട നിരയാണ് ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വ്യത്യസ്ഥമാക്കുന്നത്. എന്നാല്‍ ഇത്തവണത്തെ ഐ പി എല്‍ സീസണില്‍ താരങ്ങളെല്ലാം പരുക്കിന്റെ പിടിയിലായതോടെ ആരാധകര്‍ നിരാശയിലായി.

എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏപ്രില്‍ 14ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കളിക്കുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനമാണ് ആരാധകരെ സന്തോഷിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്‌ലി തന്റെ മടങ്ങിവരവ് വാര്‍ത്ത പുറത്തു വിട്ടത്. വെയ്റ്റ് എടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കാന്‍ ഇനിയും വയ്യ എന്ന് പ്രഖ്യാപിച്ചാണ് കോഹ്‌ലി തിരിച്ചുവരവ് തീയതി പ്രഖ്യാപിച്ചത്.

കോഹ്‌ലിയുടെ അഭാവത്തില്‍ വാട്‌സണാണ് ബാംഗ്ലൂരിനെ നയിക്കുന്നത്. ടീം രണ്ട് മത്സരം തോല്‍ക്കുകയും ഒന്നില്‍ ജയിക്കുകയും ചെയ്‌തു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് പരുക്ക് മാറി തിരിച്ചെത്തിയത് ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോഹ്‌ലിയും ടീമിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :