ആ സൂപ്പര്‍താരത്തെ ലഭിക്കുമെങ്കില്‍ എന്റെ പൈജാമ വരെ വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്; കിങ്ങ് ഖാന്റെ വാക്കുകള്‍ വൈറലാകുന്നു

ധോണിയെ ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കുമെന്ന് ഷാരൂഖ് ഖാന്‍

Sharukh khan, MS Dhoni, Kolkata Knight Riders, ഷാരൂഖ് ഖാന്‍, മഹേന്ദ്ര സിംഗ് ധോണി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
സജിത്ത്| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (15:41 IST)
തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ നടത്തിയ ഹാസ്യ ഭാഷണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ടായിരുന്നു ഷാരൂഖ് പ്രസ്താവന നടത്തിയത്. ധോണി ലേലത്തിനു തയ്യാറാവുമെങ്കില്‍ അദ്ദേഹത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ലഭിക്കാനായി തന്റെ പൈജാമ വരെ വില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയായിരുന്നു ധോണി ദീര്‍ഘ കാലം കളിച്ചത്. ആ ടീമിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ റൈസിംഗ് പൂനെ ജയന്റസിനു വേണ്ടിയാണ് ധോണി കളിക്കുന്നത്. അതിനാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ ധോണിയെ പിടിച്ചെടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഷാരൂഖിന്റെ ഹാസ്യാത്മകമായ ഈ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :