IPL 10: വാര്‍ണറുടെ പുലിക്കുട്ടികള്‍ പൂനെ ബോളറുടെ മുന്നില്‍ പകച്ചു; സ്‌മിത്തും കൂട്ടരും രണ്ടാം സ്ഥാനത്ത്

ഉ​നാ​ദ്ക​ടി​ന് ഹാ​ട്രി​ക് ഉ​ൾ​പ്പെ​ടെ അ​ഞ്ചു വി​ക്ക​റ്റ്; പൂ​ന​യ്ക്കു ജ​യം

 RPS , IPL 2017, SRH vs RPS, Jaydev Unadkat hattrick , SRH , Jaydev , steve smith , ms dhoni , സണ്‍റൈസേഴ്‌സ് ഹൈദരാബാദ് , പൂനെ , സ്‌റ്റീവ് സ്‌മിത്ത് , ഉ​നാ​ദ്ക​ട് , ഡേവിഡ് വാര്‍ണര്‍ , എംഎ​സ് ​ധോ​ണി , ശിഖര്‍ ധവാന്‍
ഹൈ​ദ​രാ​ബാ​ദ്| jibin| Last Modified ഞായര്‍, 7 മെയ് 2017 (11:27 IST)
കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പൂനെ സൂപ്പര്‍ ജയന്റ്‌സിന് 12 റണ്‍സ് വിജയം. ജ​യ​ദേ​വ് ഉ​നാ​ദ്ക​ടി​ന്‍റെ ഹാ​ട്രി​ക്കി​ന്‍റെ മി​ക​വി​ലാണ് സ്‌റ്റീവ് സ്‌മിത്തും ജയം ആഘോഷിച്ചത്. പൂ​ന ഉ​യ​ർ​ത്തി​യ 149 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ​ണ്‍​റൈ​സേ​ഴ്സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ 136 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

സ്കോ​ർ: റൈ​സിം​ഗ് പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ്- 148/8(20). സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്- 136/9(20). ജയത്തോടെ 16 പോയിന്റുമായി പൂനെ രണ്ടാം സ്ഥാനത്തെത്തി.

ഉ​നാ​ദ്ക​ട് നാ​ലോ​വ​റി​ൽ 30 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് നേ​ടിയതാണ് പൂനെയ്‌ക്ക് ജയം സമ്മാനിച്ചത്. 47 റണ്‍സെടുത്ത യുവരാജ് സിംഗാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 19 റണ്‍സും ഡേവിഡ് വാര്‍ണര്‍ 40 റണ്‍സും സ്‌കോര്‍ ചെയ്തു.

വാര്‍ണറുടെയും യുവരാജിന്റെയും പുറത്താകലാണ് ഹൈ​ദ​രാ​ബാ​ദി​ന് തിരിച്ചടിയായത്. പൂനെയ്‌ക്കായി ര​ഹാ​നെ(22), സ്മി​ത്ത്(34), ബെ​ൻ സ്റ്റോ​ക്സ്(39), എംഎ​സ് ​ധോ​ണി(31) എ​ന്നി​വ​ർ തരക്കേടില്ലാത്തെ പ്രകടനം പുറത്തെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :