IPL 10: അയ്യരുടെ വെടിക്കെട്ടില്‍ ലയണ്‍സിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ലയണ്‍സിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

  shreyas iyer batting , Iyer, Pat CUmmins, Cummins, DD vs GL, GL vs , IPL 10 , IPL , ഡ​ൽ​ഹി​ ഡെയർ ഡെവിൾസ് , ഗുജറാത്ത് ലയൺസ് , സഞ്​ജു സാംസണ്‍ , ഋഷഭ്​​ പന്ത്
കാ​ൺ​പു​ർ| jibin| Last Modified വ്യാഴം, 11 മെയ് 2017 (08:29 IST)
ആവേശപ്പോരില്‍ ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ ഡെയർ ഡെവിൾസിന് ജ​യം. 57 പന്തിൽ 96 റൺസ് അടിച്ചെടുത്ത ശ്രേയസിന്റെ മികവിലാണ് ഗുജറാത്ത് ലയൺസിനെതിരെ ഡൽഹി ജയം സ്വന്തമാക്കിയത്. സ്​കോർ: ഗുജറാത്ത്​ 195/5 (20), ഡൽഹി 197/8 (19.4).

196 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക്​ ബാറ്റ്​
വീശിയ ഡൽഹിയുടെ സഞ്​ജു സാംസണും (11), ഋഷഭ്​​ പന്തും (നാല്​) പെട്ടെന്ന് മടങ്ങിയപ്പോള്‍ ശ്രേയസ്​ അയ്യര്‍ ഒറ്റയ്‌ക്ക് പൊരുതുകയായിരുന്നു. കരുൺ നായര്‍ 30 റണ്‍സ് സ്വന്തമാക്കി. കമ്മിൻസ്​ 13
പന്തിൽ 24 റൺസ്​ നേടി വിജയത്തിലേക്ക്​ സംഭാവന നൽകി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്തിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. 39 പ​ന്തി​ൽ 69 റൺ​സ്​ നേ​ടി​യ ആ​രോ​ൺ
ഫി​ഞ്ചി​​​ന്റെ പ്രകടനത്തി​​​ന്റെ മികവിലാണ്​ ഗുജറാത്ത്​ മികച്ച ടോട്ടൽ കണ്ടെത്തിയത്​. ദി​നേ​ഷ്​ കാ​ർ​ത്തി​കും (28 പന്തി​ൽ 40) ഇ​ഷാ​ൻ കി​ഷ​നും
(25 പ​ന്തി​ൽ 34) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :