സ്‌നോഡന്‍ ലോക രാജ്യങ്ങളുടെ സഹായം തേടുന്നു

ബെര്‍ലിന്‍| WEBDUNIA|
PRO
PRO
അമേരിക്കയുടെ ചാരവൃത്തി ലോകത്തെ അറിയിച്ച എന്‍എസ് എയുടെ മുന്‍ കരാര്‍ ജീവനക്കാരന്‍ എഡ്വേഡ് സ്‌നോഡന്‍ ലോക രാജ്യങ്ങളുടെ സഹായം തേടുന്നു. ചാരപ്രവര്‍ത്തി ആരോപിച്ച് സ്‌നോഡനെതിരെ നടപടികളെടുക്കാനുളള അമേരിക്കന്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് സ്‌നോഡന്‍ ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സ്‌നോഡനെ സന്ദര്‍ശിച്ച ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗവും നിയമജ്ഞനുമായ ഹാന്‍സ് ക്രിസ്ത്യനാണ് സ്‌നോഡന്റെ കത്ത് പുറത്തുവിട്ടത്. അതേസമയം സ്‌നോഡന്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.

തന്നെ സഹായിക്കുകയാണെങ്കില്‍ അമേരിക്കന്‍ ചാരവൃത്തിയെ കുറിച്ച് ജര്‍മ്മനിക്ക് കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും സ്‌നോഡന്‍ അറിയിച്ചു. ഏങ്ങനെയാണ് താന്‍ കുറ്റവാളിയാകുന്നതെന്നും സത്യം മാത്രമാണ് താന്‍ പറഞ്ഞതെന്നും അതിനാല്‍ തന്നെ അന്താരാഷ്ട്ര സമൂഹം തനിക്ക് പിന്തുണ നല്‍കുമെന്നും സ്‌നോഡന്‍ ജര്‍മ്മന്‍ പാര്‍ലമെന്റംഗത്തിന് നല്‍കിയ കത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

മോസ്‌കോയില്‍ സ്‌നോഡനെ സന്ദര്‍ശിച്ച ഹാന്‍സ് ക്രിസ്ത്യന്‍ മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കിലിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ എന്‍എസ്എ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ജര്‍മ്മന്‍ പാര്‍ലമെന്റംഗത്തിന്റെ സന്ദര്‍ശനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :