സുന്ദരിമാര്‍ക്കിഷ്ടം ആഞ്ജലീനയെ!

WD
സ്ത്രീകളുടെ സങ്കല്‍പ്പത്തിലെ സ്ത്രീകള്‍ ആരാണ്. എന്താണ് സങ്കല്‍പ്പ താരത്തിനെ അവര്‍ ഇഷ്ടപ്പെടാന്‍ കാരണം. പുരുഷന്‍‌മാര്‍ക്ക് ഏത് പുരുഷനെയാണ് മാതൃകയാക്കാന്‍ ആഗ്രഹം. അമേരിക്കയില്‍ അടുത്തകാലത്ത് ഇതെക്കുറിച്ച് രസകരമായ ഒരു സര്‍വേ നടന്നു.

സര്‍വേ നടത്തിയ രീതിയും വ്യത്യസ്തമായിരുന്നു. പ്ലാസ്റ്റിക് സര്‍ജന്‍‌മാരാണ് സര്‍വേയ്ക്ക് വേണ്ടിയുള്ള വിവരങ്ങള്‍ നല്‍കിയത്. ഇരുപതിനായിരം പാസ്റ്റിക് സര്‍ജന്മാരാണ് തങ്ങളുടെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കൈമാറിയത്.

ആഞ്ജലീന ജൂലിയുടെ കാ‍മോദ്ദീപകമയായ അധരങ്ങള്‍, നിക്കോള്‍ കിഡ്മാന്‍റെ വശ്യമായ മൂക്ക്, കാമറൂണ്‍ ഡയസിന്‍റെ കടഞ്ഞെടുത്ത കാലുകള്‍ എന്നിവയാണ് ആ‍രാധകര്‍ക്ക് ഏറെ പ്രിയംകരമത്രേ. ഇനിയുമുണ്ട് കാര്യങ്ങള്‍.

പമേല ആന്‍ഡേഴ്സന്‍റെ നിറഞ്ഞ മാറിടങ്ങള്‍ സ്ത്രീകളുടെ സ്വപ്നമാണത്രേ. നിതംബത്തിന്‍റെ കാര്യത്തില്‍ ജെന്നിഫര്‍ ലോപ്പസാണ് മാതൃക. അവരുടേത് പോലെ യുവാക്കളുടെ ഉറക്കം കെടുത്തുന്ന നിതംബം വേണമെന്നാണ് സര്‍ജന്മാരോട് ഉപദേശം തേടിയെത്തിയ കൂടുതല്‍ സ്ത്രീകളും ആഗ്രഹിച്ചത്. സ്വപ്നമുറങ്ങുന്ന മിഴികളും ചുവന്ന് തുടുത്ത കവിളുകളുമുള്ള സോഫിയ ലോറനും സ്ത്രീകളുടെ മാതൃകയാണ്.

പുരുഷന്മാരുടെ കാര്യത്തില്‍ ഡേവിഡ് ബെക്കാമിന്‍റെ കാലുകള്‍ക്കാണ് പ്രിയം. എന്നാല്‍, കാലുകളില്‍ മാത്രമേ ബെക്കാമിനോട് പ്രിയമുള്ളൂ. കണ്ണുകള്‍, മൂക്ക് ചുണ്ടുകള്‍, കവിളുകള്‍, അടിവയര്‍ എന്നിവയില്‍ പുരുഷന്മാരുടെ മാതൃക ഹോളിവുഡ് സുന്ദരന്‍ ബ്രാഡ് പിറ്റാണ്.

ന്യൂയോര്‍ക്ക്| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :