സിറിയയില്‍ അഭയാർഥി ക്യാമ്പിന് നേരെ ഐ എസ് ചാവേറാക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ അഭയാർഥി ക്യാമ്പിന് നേരെ ഐ എസ് ചാവേറാക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു

AISWARYA| Last Modified ബുധന്‍, 3 മെയ് 2017 (11:31 IST)
സിറിയയില്‍ അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഐ എസ് ചാവേറാക്രമണത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു. സിറിയ ഇറാഖ്​ അതിര്‍ത്തിയിലാണ് ആക്രമണം ഉണ്ടായത്. 300 ഓളം കുടുംബങ്ങൾ അഭയാർഥി ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തില്‍ 31 സാധാരണക്കാരുൾപ്പെടെ 46പേർ കൊല്ലപ്പെട്ടതായാണ്​​ കണക്ക്​.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ​ഐ എസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ സിറിയൻ ഡെമോക്രാറ്റിക്​ ഫോഴ്​സിന് നേരെയാണ്​ ആക്രമണം നടത്തിയതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ക്യാമ്പിലുള്ള അഭയാര്‍ഥികളെ മറ്റൊരു സ്ഥലത്തേക്ക് നീക്കാനുള്ള ശ്രമം നടക്കുന്നുണ്ട്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :